Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2021 5:29 AM IST Updated On
date_range 3 Aug 2021 5:29 AM ISTബൈക്കിലെത്തിയ സംഘം ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടി
text_fieldsbookmark_border
നെടുങ്കണ്ടം: ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ബി.ജെ.പി പ്രവര്‍ത്തകനെ ഇരുചക്ര വാഹനങ്ങളില്‍ മാരകായുധങ്ങളുമായെത്തിയ ആറംഗസംഘം ജീപ്പ്്് തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേൽപിച്ചതായി പരാതി. രാമക്കല്‍മേട് തോവാളപ്പടി തൈക്കേരി പ്രകാശിനാണ്(39) പരിക്കേറ്റത്. മുഖത്തും കൈക്കും കാലിനും ഗുരുതര പരിക്കുണ്ട്. രാമക്കല്‍മേട് തോവാളപ്പടിയിൽ ഞായാറാഴ്ച രാത്രി വൈകിയാണ് സംഭവം. മേസ്തിരിപ്പണിക്കാരനായ പ്രകാശ് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മൂന്ന് ബൈക്കുകളിലെത്തിയ സംഘം പ്രകാശ് ഓടിച്ച ജീപ്പ് തടഞ്ഞുനിര്‍ത്തി വാഹനത്തിൻെറ ചില്ലുകള്‍ കമ്പിവടികൊണ്ട് അടിച്ചുതകര്‍ത്ത ശേഷമാണ് ആക്രമണം നടത്തിയത്. തുടര്‍ന്ന്്് കൈക്ക്്് വെട്ടുകയും ഇടിക്കട്ടപോലുള്ള വസ്തുകൊണ്ട് മുഖത്ത് ഇടിക്കുകയും ചെയ്തു. പരിക്കേറ്റ പ്രകാശിനെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുങ്കണ്ടം 11ാം വാര്‍ഡ് അംഗം രാഷ്ട്രീയ നേട്ടത്തിനായി വാക്സിൻ വിതരണത്തിനുള്ള ടോക്കൺ സീല്‍ പതിച്ച് നല്‍കിയെന്നാരോപിച്ച് ബി.ജെ.പി നേതാവ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനു താഴെ പ്രകാശ് കമൻറിട്ടതാണ് പ്രശ്‌നത്തിന് കാരണമെന്ന് പറയപ്പെടുന്നു. സി.പി.എം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. തന്നെ കൈകാര്യം ചെയ്യുമെന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എം നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പ്രകാശ് പറയുന്നു. നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍, സംഭവവുമായി സി.പി.എമ്മിന് ഒരു ബന്ധവുമില്ലെന്നും ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ അല്ലെന്നും ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നും സി.പി.എം നേതാക്കള്‍ വിശദീകരിച്ചു. ------------ idl ndk പരിക്കേറ്റ്് ചികിത്സയില്‍ കഴിയുന്ന പ്രകാശ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story