Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2021 5:28 AM IST Updated On
date_range 3 Aug 2021 5:28 AM ISTകരുണാപുരത്ത് ഇന്ന് അവിശ്വാസം പ്രമേയത്തിൽ ചർച്ച
text_fieldsbookmark_border
നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തില്‍ ഇന്ന് ചർച്ച ചെയ്യാനിരിക്കുന്ന അവിശ്വാസപ്രമേയം കോണ്‍ഗ്രസിൻെറ അധികാരക്കൊതി മൂലമെന്ന് കേരള കോണ്‍ഗ്രസ് എം കരുണാപുരം മണ്ഡലം കമ്മിറ്റി. എല്‍.ഡി.എഫ് ഫണ്ട് വകമാറ്റി ചെലവഴിക്കുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതി തുടക്കമിട്ട പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് ഇപ്പോള്‍ ഭരണ മുന്നണി പ്രാധാന്യം നല്‍കുന്നത്. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇടത്് ഭരണസമിതി നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുവാനുള്ള ശ്രമത്തിൻെറ ഭാഗമാണിത്. കരുണാപുരം പി.എച്ച്.സി വികസനം, കുഴിത്തൊളു കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രം പൂര്‍ത്തീകരണം, പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ നവീകരണം, കൂട്ടാര്‍ ഗവ. ഐ.ടി.ഐക്ക് കെട്ടിട നിര്‍മാണം തുടങ്ങിയ പദ്ധതികള്‍ക്കാണ് മുന്‍തൂക്കം നല്‍കിയതെന്ന് മണ്ഡലം പ്രസിഡൻറ് ഷൈന്‍ ജോസ് കക്കാട്ട്, ജില്ല കമ്മിറ്റി അംഗം വി.വി. ജോസഫ്, അനില്‍ അക്കാട്ട്മുണ്ടയില്‍ എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story