Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുട്ടികൾക്കിടയിലെ...

കുട്ടികൾക്കിടയിലെ ആത്മഹത്യ: ബാലാവകാശ കമീഷൻ ഇടപെടുന്നു

text_fields
bookmark_border
p-2 lead ഒന്നരവർഷത്തിനിടെ ജീവിതം അവസാനിപ്പിച്ച കുട്ടികളുടെ എണ്ണം 23 തൊടുപുഴ: ജില്ലയിൽ ജീവനൊടുക്കുന്ന കുട്ടികളുടെ എണ്ണം അടുത്തിടെ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാന ബാലാവകാശ കമീഷൻ വിഷയത്തിൽ ഇടപെടുന്നു. ഒരുമാസത്തിനിടെ മാത്രം അഞ്ച് കുട്ടികളാണ് ജില്ലയിൽ ജീവനൊടുക്കിയത്. ഒന്നരവർഷത്തിനിടെ ജീവിതം അവസാനിപ്പിച്ച കുട്ടികളുടെ എണ്ണം 23 ആണ്​. മുൻ വർഷത്തെക്കാൾ ജില്ലയിലും സംസ്ഥാനത്തും കേസുകൾ വർധിച്ചതായാണ്​ കണക്കുകൾ വ്യക്തമാക്കുന്നത്​. 2020നെ അപേക്ഷിച്ച്​ ഈ വർഷം ആറുമാസത്തെ കണക്ക്​ വന്നപ്പോൾ ജീവനൊടുക്കിയ കുട്ടികളുടെ എണ്ണം കൂടുതലാണെന്ന്​ സംസ്ഥാന ബാലവകാശ കമീഷൻ ചെയർമാൻ കെ.വി. മനോജ്​കുമാർ 'മാധ്യമ'ത്തോട്​ പറഞ്ഞു​. മുതിർന്നവർക്ക്​ നിസ്സാരമെന്ന്​ തോന്നുന്ന കാര്യങ്ങളിൽ പോലും കുട്ടികൾ ജീവനൊടുക്കുന്ന സംഭവങ്ങളാണ്​ റിപ്പോർട്ട്​ ചെയ്യുന്നത്​​​. കുട്ടികൾ ദുർബലരായി ​േപാകുന്ന സാഹചര്യം മാറ്റിയെടുക്കാൻ കമീഷൻ പദ്ധതി തയാറാക്കിവരികയാ​ണ്​. കുട്ടികളുടെ വീടുകളിലുള്ള പ്രശ്​നങ്ങൾ, അവരുടെ സാമൂഹിക സാഹചര്യങ്ങൾ എല്ലാം ഇതിനുള്ള കാരണങ്ങളാണെന്നാണ്​ മനസ്സിലാകുന്നത്​. -------------------- വീടുകളിലെ അന്തരീക്ഷം മെച്ചപ്പെടുത്തും കുട്ടികളോട്​ രക്ഷിതാക്കൾ എങ്ങനെ പെരുമാറണം എന്നതടക്കം ബോധവത്​കരണം ലക്ഷ്യമിട്ടുള്ള​ പേരൻറിങ്​ കാമ്പയിനാണ്​ കമീഷൻ പ്രധാനമായും ഉദ്ദേശിക്കുന്നത്​. ആ മേഖലയുമായി ബന്ധപ്പെട്ടവരുമായി ഉടൻ കൂടിയാലോചന നടക്കും. വീടുകളുടെ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നതാണ്​ കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ധൈര്യസംഭരണത്തിനും ഏക വഴിയെന്നാണ്​ ഇതുമായി ബന്ധപ്പെട്ട്​ നടത്തിയ പഠനങ്ങളിലെ കണ്ടെത്തൽ​. സ്​കൂൾ തുറക്കൽ നല്ല പരിഹാരമാണ്​. പക്ഷേ കോവിഡ്​ സാഹചര്യത്തിൽ അതിനായി കാത്തിരിക്കേണ്ടിവരുന്ന സ്ഥിതിയാണ്​. സ്​കൂൾ തുറക്കാത്തതും വീടുകളിൽ ത​ന്നെ കഴിയുന്നതും മൂലമുള്ള ബുദ്ധിമുട്ടുകൾ കുട്ടികളെ സാരമായി ബാധിക്കുന്നുണ്ട്​. വിഷയത്തെ ഗൗരവമായി കണ്ട്​ കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം എങ്ങനെ കൂടുതൽ ഗുണകരമാക്കാം എന്ന രീതിയിലുള്ള കൂടിയാലോചനകൾ നടത്തി, ഇതിൽ രൂപപ്പെട്ടുവരുന്ന പദ്ധതിയാകും നടപ്പാക്കുകയെന്നും ബാലാവകാശ കമീഷൻ ചെയർമാൻ പറഞ്ഞു. ------------------------ ഒരുമാസത്തിനിടെ അഞ്ചുമരണം കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ച് കുട്ടികളാണ് ജില്ലയിൽ ജീവനൊടുക്കിയത്. ഞായറാഴ്​ച കുമളി ചക്കുപള്ളത്ത്​ ഏഴാംക്ലാസ്​ വിദ്യാർഥിയെ വീടിന്​ പുറത്തെ ശൗചാലയത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയതാണ്​ ഏറ്റവും ഒടുവിലത്തെ സംഭവം. സംഭവം പൊലീസ് അന്വേഷിച്ചുവരുകയാണ്​. ജൂൺ 30ന് കട്ടപ്പന കല്യാണത്തണ്ട് സ്വദേശിയായ 14കാരൻ ജീവനൊടുക്കിയത് മൊബൈൽ റീചാർജ് ചെയ്ത് ഗെയിം കളിച്ചത് പിതാവ്​ ചോദ്യംചെയ്തതിനായിരുന്നു. ജൂലൈ നാലിനാണ് മുരിക്കാശ്ശേരിയിൽ പൂമാംകണ്ടം പാറസിറ്റി വെട്ടിമലയിൽ പത്താം ക്ലാസുകാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സഹോദരങ്ങളുമായി ടെലിവിഷൻ കാണുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 19നാണ് തൊടുപുഴ മണക്കാട് 11കാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​. 22ന് കട്ടപ്പന കുന്തളംപാറയിൽ ആത്മഹത്യചെയ്തതും ഒമ്പതാംക്ലാസ് വിദ്യാർഥിയാണ്. ---------------- ​TDL PAPER CUTTING
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story