Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ലാ ആ​ശുപത്രിയിൽ...

ജില്ലാ ആ​ശുപത്രിയിൽ നെഫ്രോളജിസ്​റ്റിനെ നിയമിക്കും -ആരോഗ്യ മന്ത്രി

text_fields
bookmark_border
തൊടുപുഴ: തൊടുപുഴ ജില്ല ആശുപത്രിയിൽ നെഫ്രോളജി കൺസൾട്ടൻറി​ൻെറ തസ്തിക സൃഷ്​ടിക്കാൻ കഴിയുമോ എന്നത്​ ഗൗരവമായി പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തൊടുപുഴ ജില്ല ആശുപത്രിയിൽ കൂടുതൽപേർക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യം ഉറപ്പാക്കുന്നതി​ൻെറ ഭാഗമായി നെഫ്രോളജിസ്​റ്റി​ൻെറ തസ്തിക സൃഷ്​ടിക്കണമെന്ന്​ ആവശ്യപ്പെട്ട്​ പി.ജെ. ജോസഫ് എം.എൽ.എ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന്​ മറുപടി പറയുകയായിരുന്നു മന്ത്രി. രണ്ടാമതൊരു ഡയാലിസിസ് ബാച്ച് ആരംഭിക്കുന്നതിന് ആർ.ഒ പ്ലാൻറ്​ ഇൻസ്​റ്റലേഷനുള്ള നടപടി സ്വീകരിച്ചുവരികയാണ്. ആശുപത്രിയിൽ 137 തസ്തികകൾ അനുവദിച്ചിട്ടുള്ളതിൽ 50 എണ്ണം ഡോക്ടർമാരുടെ തസ്തികകളാണ്. മെഡിസിൻ, സർജറി, ഓർത്തോ, അനസ്തേഷ്യ, പീഡിയാട്രിക്സ്‌, സൈക്യാട്രി, ​െഡർമറ്റോളജി, ഇ.എൻ.ടി, ഒഫ്താൽമോളജി, ഗൈനക്കോളജി, ഡൻെറൽ എന്നീ സ്പെഷാലിറ്റി വിഭാഗങ്ങൾക്ക്​ പുറമേ കീമോതെറപ്പി, ഡയാലിസിസ് വിഭാഗങ്ങളും വർക്കിങ്​​ അറേഞ്ച്മൻെറിൽ ന്യൂറോളജി, ഫോറൻസിക് വിഭാഗം ഡോക്ടർമാരും പ്രവർത്തിക്കുന്നുണ്ട്. ഓരോ സ്ഥാപനങ്ങളിലും നിശ്ചിത മാനദണ്ഡങ്ങളോടെ സൗകര്യം ക്രമീകരിക്കുന്ന നയമാണ് ആരോഗ്യവകുപ്പ് തുടർന്ന്​ വരുന്നതെന്നും മന്ത്രി പറഞ്ഞു. നിലവിൽ 29 പേർക്കാണ് ഡയാലിസിസ് നടത്തുന്നതെന്നും അമ്പതിലധികംപേർ വെയിറ്റിങ്​ ലിസ്​റ്റിലുണ്ടെന്നും ജോസഫ് പറഞ്ഞു. നെഫ്രോളജിസ്​റ്റ്​, ഡയാലിസിസ് ടെക്നീഷ്യൻ എന്നിവരുടേതടക്കം തസ്തിക അടിയന്തരമായി സൃഷ്​ടിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. --------------------- യു.ഡി.എഫ്​ ധർണ അഞ്ചിന് തൊടുപുഴ: നിയമസഭ കൈയാങ്കളി കേസിൽ പ്രതിയായി സുപ്രീംകോടതി വിധിപ്രകാരം വിചരണ നേരിടുന്ന മന്ത്രി വി. ശിവൻകുട്ടി രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ ജില്ലയിലെ അഞ്ച് നിയോജകമണ്ഡലം ആസ്ഥാനങ്ങളിലും ധർണ നടത്തും. കോവിഡ് േപ്രാട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും സമരമെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ അഡ്വ. എസ്​. അശോകനും കൺവീനർ പ്രഫ. എം.ജെ. ജേക്കബും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story