Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഓണക്കിറ്റ് വിതരണം...

ഓണക്കിറ്റ് വിതരണം തുടങ്ങി; ആദ്യദിനം വാങ്ങിയത് അയ്യായിരം പേര്‍

text_fields
bookmark_border
ഈമാസം 18ന് മുമ്പ്​ എല്ലാ വിഭാഗങ്ങള്‍ക്കും കിറ്റ്​ വിതരണം ചെയ്യുമെന്ന് ജില്ല സപ്ലൈ ഓഫിസ് അധികൃതര്‍ തൊടുപുഴ: സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റി​ൻെറ വിതരണം ജില്ലയില്‍ ആരംഭിച്ചു. കോവിഡ്​ പശ്ചാത്തലത്തില്‍ ജില്ല-താലൂക്ക് തലങ്ങളിലെ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കി. ജനപ്രതിനിധികള്‍ റേഷന്‍ കടകളിലെത്തുന്നവര്‍ക്ക് കിറ്റ്​ കൈമാറിയാണ് വിതരണം ആരംഭിച്ചത്. ആദ്യദിനം അയ്യായിരത്തോളം കാര്‍ഡുടമകള്‍ കിറ്റ് വാങ്ങി. തൊടുപുഴയിൽ നഗരസഭ ചെയർമാൻ സനീഷ്​ ജോർജ്​ കിറ്റ്​​ വിതരണം ഉദ്​ഘാടനം ചെയ്​തു. ജില്ലയില്‍ അഞ്ച് താലൂക്കുകളിലുമായി 687റേഷന്‍ കടകളാണുള്ളത്. 33,590 എ.എ.വൈ (മഞ്ഞ കാര്‍ഡ്), 1,29,672 മുന്‍ഗണന വിഭാഗം (പിങ്ക് കാര്‍ഡ്), 71,174 സബ്‌സിഡി വിഭാഗം (നീല കാര്‍ഡ്), പൊതുവിഭാഗം 77,017 (വെള്ള കാര്‍ഡ്) എന്നിങ്ങനെ 3,11,453 കിറ്റുകളാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്. ഇതില്‍ എ.എ.വൈ കാര്‍ഡിനുള്ള കിറ്റാണ് ആദ്യഘട്ടമായി നല്‍കുന്നത്. ഇതിനുള്ള കിറ്റുകള്‍ പൂർണമായും റേഷന്‍ കടകളിലെത്തിച്ചു. വരും ദിവസങ്ങളില്‍ മറ്റ് വിഭാഗങ്ങള്‍ക്ക് കൂടിയുള്ള കിറ്റുകള്‍ കടകളിലെത്തിക്കും. ആഗസ്​റ്റ്​ 18ന് മുമ്പ്​ എല്ലാ വിഭാഗങ്ങള്‍ക്കും കിറ്റ്​ വിതരണം ചെയ്യുമെന്ന് ജില്ല സപ്ലൈ ഓഫിസ് അധികൃതര്‍ അറിയിച്ചു. ഒരുകിലോ പഞ്ചസാര, 500 മി.ലി വെളിച്ചെണ്ണ, 500 ഗ്രാം ചെറുപയര്‍, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം വീതം തേയില, മുളകുപൊടി, മഞ്ഞള്‍, ഒരുകിലോ ശബരി പൊടിയുപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി എന്നിവയടങ്ങിയ പാക്കറ്റ്, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്, ഒരു പാക്കറ്റ് (20 ഗ്രാം) ഏലക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശര്‍ക്കരവരട്ടി/ഉപ്പേരി, ഒരുകിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, തുണിസഞ്ചി എന്നിങ്ങനെ 16 ഇനം സാധനങ്ങളാണ് ഭക്ഷ്യക്കിറ്റില്‍ ഉണ്ടാവുക. -------- ചിത്രം TDL103 onakit: റേഷന്‍ കടകള്‍ വഴി നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തി​ൻെറ ഉദ്ഘാടനം തൊടുപുഴയില്‍ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോർജ്​ നിർവഹിക്കുന്നു ---------- കാഷ് അവാര്‍ഡിന് അപേക്ഷിക്കാം തൊടുപുഴ: ഇൗവര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ പട്ടികവർഗ വിദ്യാർഥികള്‍ക്കുള്ള കാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഈ ഓഫിസി​ൻെറ പരിധിയിലുള്ള സ്ഥാപനങ്ങളില്‍ പഠിച്ചവരും എസ്.എസ്.എല്‍.സിക്ക് നാല്​ സി ഗ്രേഡോ അതിനുമുകളിലോ പ്ലസ് ടുവിന്​ രണ്ട്​ സി ഗ്രേഡോ അതിനു മുകളിലോ നേടിയവരുമായിരിക്കണം. അപേക്ഷ ട്രൈബല്‍ എക്സ്​റ്റന്‍ഷന്‍ ഓഫിസുകളിലോ അടിമാലി ട്രൈബല്‍ ഡെവലപ്‌മൻെറ ഓഫിസിലോ ആഗസ്​റ്റ്​ 31ന് മുമ്പ്​ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ബാങ്ക് പാസ്ബുക്കി​ൻെറയും മാര്‍ക്ക് ലിസ്​റ്റി​ൻെറയും ജാതി സര്‍ട്ടിഫിക്കറ്റി​ൻെറയും പകര്‍പ്പ് ഹാജരാക്കണം. ഫോൺ: 0486422 4399, 9656692203.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story