Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2021 5:28 AM IST Updated On
date_range 3 Aug 2021 5:28 AM ISTമൂന്നാർ േകാളജ് അടിമാലിയിലേക്ക് മാറ്റണമെന്ന് ആവശ്യം
text_fieldsbookmark_border
അടിമാലി: മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് കെട്ടിടങ്ങൾ പൊളിച്ച് നീക്കുകയും മൂന്നാറിൽ പകരം സുരക്ഷിത സ്ഥലം കണ്ടെത്താൻ കഴിയാതെവരുകയും ചെയ്യുന്ന സാഹചര്യത്തിൽ മൂന്നാർ ഗവ. േകാളജ് അടിമാലിയിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു. 1995ലാണ് മൂന്നാറിൽ ആർട്സ് ആൻഡ് സയൻസ് േകാളജ് തുടങ്ങിയത്. മൂന്നാർ-ദേവികുളം റോഡിൽ േകാളജ് പ്രവർത്തനവും തുടങ്ങി. കോടികൾ മുടക്കി കെട്ടിടങ്ങളും ലൈബ്രറി അടക്കം സംവിധാനങ്ങൾ സ്ഥാപിച്ച് മെച്ചപ്പെട്ട പഠനസൗകര്യങ്ങൾ ഒരുക്കിയെങ്കിലും പരിസ്ഥിതി ലോല പ്രദേശമായ മൂന്നാറിൽ ഒാരോ വർഷവുമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളിൽ ഇവയെല്ലാം പാഴാകുകയാണ്. ഏറ്റവും ഒടുവിലായി പ്രകൃതിദുരന്തത്തിൽ അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുമാറ്റുകയായിരുന്നു. ഇതോടെ ഇവിടെ ഇനി േകാളജ് തുടരുന്നത് പ്രായോഗികമല്ലെന്ന് വിദഗ്ധസമിതി കണ്ടെത്തി. ദേവികുളം, ചിത്തിരപുരം എന്നിവിടങ്ങളിലേക്ക് േകാളജ് മാറ്റാൻ ആലോചന നടന്നെങ്കിലും ദുർബല ഭൂപ്രദേശമായതിനാൽ പ്രായോഗികമല്ലെന്നാണ് നിഗമനം. ഈ സാഹചര്യത്തിലാണ് അടിമാലിയിലേക്ക് മാറ്റണമെന്ന് ആവശ്യം ഉയരുന്നത്. നിരവധി പ്രദേശങ്ങളുടെ സംഗമകേന്ദ്രമാണ് അടിമാലി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിമാലിയിൽ ഇല്ല. മൂന്നാർ കോളജിലെ കൂടുതൽ കുട്ടികളും അടിമാലി മേഖലയിൽ നിന്നുള്ളവരാണ്. മൂന്നാറിൻെറ ഭാഗമായ മറയൂരിൽ മറ്റൊരു േകാളജ് ഉള്ളതിനാൽ ഈ േകാളജ് അടിമാലിയിലേക്ക് മാറ്റുകയാണ് പ്രായോഗികമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story