Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 5:28 AM IST Updated On
date_range 1 Aug 2021 5:28 AM ISTപാക്കേജ് അപര്യാപ്തം -മർച്ചൻറ് അസോ.
text_fieldsbookmark_border
തൊടുപുഴ: വ്യാപാരികൾക്കായി സർക്കാർ പ്രഖ്യാപിച്ച പാക്കേജ് അപര്യാപ്തമെന്ന് തൊടുപുഴ മർച്ചൻറസ് അസോ. കുറ്റപ്പെടുത്തി. കോവിഡ് ബുദ്ധിമുട്ട് മൂലം 12,000 ത്തിലധികം വ്യാപാരികൾ വ്യാപാരം ഉപേക്ഷിച്ചു. അനവധി വ്യാപാരികൾ കടബാധ്യത മൂലം ആത്മഹത്യ ചെയ്തു. ചെറിയ വ്യാപാരികൾക്ക് പോലും രണ്ടുലക്ഷം രൂപയിലധികം വായ്‌പയുള്ളപ്പോൾ ഈ തുക വരെയുള്ള വായ്‌പകൾക്ക് പലിശയിളവ് അനുവദിക്കുന്നു എന്ന പ്രഖ്യാപനം പരിഹസിക്കുന്നതിന് തുല്യമാണ്. ലോക്ഡൗണിെൺറ മറവിൽ ജനങ്ങളെ വരിഞ്ഞുമുറുക്കുന്നു. കർഷകരും വ്യാപാരികളും ഒരു രാജ്യത്തിൻെറ നട്ടെല്ലാണ്. അവരുടെ അവശതകൾ കണ്ടില്ല എന്ന് നടിക്കുന്നത് ഒരു ജനാധിപത്യ സർക്കാറിനും ഭൂഷണമല്ല. കൃഷിയെയും വിപണിയെയും പ്രോത്സാഹിപ്പിക്കുന്ന നടപടി സർക്കാറിൻെറ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ വലിയ ദുരന്തമായിരിക്കും വരും നാളുകളിൽ ഉണ്ടാകുന്നത്. അസോ. പ്രസിഡൻറ് രാജു തരണിയിലിൻെറ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ജോസ് വഴുതനപിള്ളി, ജില്ല ജനറൽ സെക്രട്ടറി ആർ. രമേഷ്, ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി.ജി. രാമചന്ദ്രൻ, വൈസ് പ്രസിഡൻറ്മാരായ ടോമി സെബാസ്റ്റിൻ, അജീവ് പി, ജോയൻറ് സെക്രട്ടറി ഷറീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ യൂത്ത് വിങ് പ്രസിഡൻറ് താജു എം.ബി തുടങ്ങിയവർ പങ്കെടുത്തു. -------------------- കായികതാരങ്ങൾക്ക് അഭിവാദ്യമർപ്പിച്ച് ഹോക്കി ഗോൾ മാരോ ചലഞ്ച് െതാടുപുഴ: ടോേക്യാ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായികതാരങ്ങൾക്ക് അഭിവാദ്യമർപ്പിച്ച് ഹോക്കി ഇടുക്കിയും ജില്ല ഒളിമ്പിക് അസോസിയേഷനും സംയുകതമായി 'ഹോക്കി ഗോൾ മാരോ ചലഞ്ച്' സംഘടിപ്പിച്ചു. തൊടുപുഴ വെങ്ങല്ലൂർ 'ഡർബ്ബി ടർഫ്' സ്റ്റേഡിയത്തിൽ ഹോക്കി ഇടുക്കി പ്രസിഡൻറ് ബിനോയ് മുണ്ടക്കാമറ്റം അധ്യക്ഷതവഹിച്ച ചടങ്ങിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. വെങ്ങല്ലൂർ സോക്കർ സ്കൂളിൽ ആരംഭിക്കുന്ന ഹോക്കി പരിശീലന കേന്ദ്രത്തിലേക്ക് 20 ഹോക്കി സ്റ്റിക്കുകൾ നൽകി പരിശീലന കേന്ദ്രത്തിൻെറ ഉദ്ഘാടനം മർച്ചൻറ് അസോ. പ്രസിഡൻറ് ടി.സി. രാജു തരണിയിൽ നിർവഹിച്ചു. സെക്രട്ടറി പി. സിനോജ് സ്വാഗതം പറഞ്ഞു. കേരള ഒളിമ്പിക് അസോ. ജോയൻറ് സെക്രട്ടറി ശരത് യു.നായർ, ജില്ല ഒളിമ്പിക് അസോ. സെക്രട്ടറി എം.എസ്. പവനൻ, ജില്ല സ്പോർട്സ് കൗൺസിൽ അംഗം ജയ്സൺ ജോസഫ്, കേരള അക്വാറ്റിക് അസോ. വൈസ് പ്രസിഡൻറ് ബേബി വർഗീസ്, കേരള ഷട്ടിൽ ബാഡ്മിൻറൻ അസോ. വൈസ് പ്രസിഡൻറ് സൈജൻ സ്റ്റീഫൻ, സോക്കർ സ്കൂൾ ഡയറക്ടർ പി.എ. സലിംകുട്ടി, ജില്ല ബാഡ്മിൻറൺ അസോ. സെക്രട്ടറി ബിലീഷ് സുകുമാരൻ, റോൾ ബോൾ അസോ. ജില്ല ട്രഷറർ ഷിജി ജയിൻ, ജില്ല ഹോക്കി അസോ. ഭാരവാഹികളായ റെജി ജോസഫ്, റിജോ ഡോമി, മിനി ആഗസ്റ്റിൻ, ഡിംപിൾ വിനോദ് ഹോക്കി കോച്ച് അഖിൽ, തുടങ്ങിയവർ സംസാരിച്ചു. --------------- TDL HOCKEY ഹോക്കി ഗോൾ മാരോ ചലഞ്ചിൻെറ ഉദ്ഘാടനം നഗരസഭ ചെയർമാൻ സനീഷ് ജോർജ് നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story