Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവണ്ണപ്പുറം വഴി...

വണ്ണപ്പുറം വഴി കെ.എസ്​.ആർ.ടി.സി​ സർവിസ്​ പുനരാരംഭിക്കാത്തതിൽ പ്രതിഷേധം

text_fields
bookmark_border
വണ്ണപ്പുറം: മുളപ്പുറം തൊമ്മൻകുത്ത് വഴി രാവിലെ 6.30ന് വണ്ണപ്പുറം- മൂവാറ്റുപുഴ റൂട്ടിൽ എറണാകുളം കലൂർ ഭാഗത്തേക്ക് വർഷങ്ങളായി ഓടിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് നിർത്തിയിട്ട് വർഷം ഒന്ന് കഴിഞ്ഞു. ഈ ബസിനെ ആശ്രയിച്ച് ദൂരസ്ഥലങ്ങളിൽ ജോലിക്ക് പോയിരുന്ന യാത്രക്കാർ ദുരിതത്തിലാണിപ്പോൾ. കൂടാതെ, ഈ ഭാഗത്തെ ജനങ്ങൾക്ക് വണ്ണപ്പുറത്തിന് രാവിലെ 7.30നുശേഷമാണ് മറ്റൊരു ബസുള്ളത്. തൊമ്മൻകുത്തിൽനിന്ന് രാവിലെ വണ്ണപ്പുറം ഭാഗത്തേക്ക് പോകണമെങ്കിൽ ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട അവസ്ഥയാണിപ്പോൾ. വണ്ണപ്പുറത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് നിരവധി സ്വകാര്യ ബസുകൾ സർവിസ് നടത്തുന്നുണ്ട്. ലോക്ഡൗൺ ഇളവ് നൽകിയിട്ടും ഗ്രാമീണ റൂട്ടുകളിൽ സർവിസ് ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി തയാറായിട്ടില്ല. കട്ടപ്പനയിൽനിന്ന് ചെറുതോണി-വെൺമണി-വണ്ണപ്പുറം വഴി പുലർച്ച 5.30ന്​ എറണാകുളത്തിന് സർവിസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസും സർവിസ് നിർത്തിയിട്ട് ഒരുവർഷമാകുന്നു. ഈ സർവിസുകൾ പുനരാരംഭിക്കണമെന്ന്​ ആവശ്യപ്പെട്ട്​ നാട്ടുകാർ​ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. സർവിസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട്​ പ്രദേശവാസികൾ വകുപ്പ് മന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ്. -------------------- വണ്ണപ്പുറത്ത്​ റോഡിൽ കുഴി; വെള്ളക്കെട്ട്​ വണ്ണപ്പുറം: ആലപ്പുഴ-മധുര സംസ്ഥാനപാതയിൽ വണ്ണപ്പുറം പെട്രോൾ പമ്പിന് സമീപം റോഡ് പൊട്ടിപ്പൊളിഞ്ഞ്​ വെള്ള​ക്കെട്ടും കുഴികളും രൂപപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന്​ പരാതി. വളരെക്കാലം തകർന്ന്​ കിടന്ന റോഡ് മാസങ്ങൾ മുമ്പാണ് ടാർ ചെയ്തത്​. മഴ ആരംഭിച്ചതോടെ റോഡ്​ തകർന്ന്​ കുളമായി. ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ് അപകടം പതിവാണ്. ഇറക്കം ഇറങ്ങി എത്തുന്ന വാഹനങ്ങൾ നിരപ്പായ സ്ഥലത്തെത്തുമ്പോൾ വേഗം കൂടുകയും വെള്ളം നിറഞ്ഞു കിടക്കുന്ന കുഴിയിൽ വീണ് അപകടത്തിൽപ്പെട്ട സംഭവവും ഉണ്ട്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടക്കാരുടെ ദേഹത്ത് ചളിവെള്ളം പതിക്കുന്നതും പതിവാണ്. മഴക്കാലമായാൽ സ്ഥിരം വെള്ളക്കെട്ട് ഉണ്ടാകുന്ന ഭാഗമാണിവിടം. അതിനാൽ റോഡ് ടാർ ചെയ്താലും പെ​െട്ടന്ന് തകരും. ഈ ഭാഗം മണ്ണിട്ട്​ പൊക്കി ടൈൽ പാകി പ്രശ്നം പരിഹരിക്കണമെന്ന്​ നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു. -------------- ചിത്രം - ​TDL VANNAPURAMROAD സംസ്ഥാനപാതയിൽ വണ്ണപ്പുറം പെട്രോൾ പമ്പിന് സമീപം റോഡ് തകർന്ന്​​ വെള്ള​ക്കെട്ടും കുഴികളും രൂപപ്പെട്ട നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story