Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 5:28 AM IST Updated On
date_range 1 Aug 2021 5:28 AM ISTനെടുങ്കണ്ടത്തെ അഴിമതി യു.ഡി.എഫിെൻറ കാലത്ത് –എല്‍.ഡി.എഫ്
text_fieldsbookmark_border
നെടുങ്കണ്ടത്തെ അഴിമതി യു.ഡി.എഫിൻെറ കാലത്ത് –എല്‍.ഡി.എഫ് നെടുങ്കണ്ടം: പഞ്ചായത്തിലെ അഴിമതി സംബന്ധിച്ച്്് നടക്കുന്ന വിജിലന്‍സ് അന്വേഷണം കഴിഞ്ഞ യു.ഡി.എഫ് ഭരണ സമിതിയുടെ കാലത്താണെന്നും ഇത് എല്‍.ഡി.എഫ് ഭരണകാലത്താണെന്ന പരാമര്‍ശം തെറ്റിദ്ധാരണ ജനകവും ദുരുദ്ദേശ്യപരവുമാെണന്ന്് ഭരണ സമിതി അംഗങ്ങള്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. അനധികൃതമായി കെട്ടിട നിര്‍മാണ അനുമതി നല്കിയതും നൂറുശതമാനം നികുതി പിരിച്ചതിനുള്ള സംസ്ഥാന സര്‍ക്കാറിൻെറ ബഹുമതിക്കായി കൃത്രിമ രേഖകള്‍ ചമച്ചതും കമ്പ്യൂട്ടര്‍ മുറിയില്‍ അഗ്്നവിബാധയുണ്ടാക്കി നിലവിലെ കമ്പ്യൂട്ടറുകള്‍ മാറാതെ കമ്പ്യൂട്ടറുകള്‍ വാങ്ങിയതായി വ്യാജ ബില്ലുണ്ടാക്കല് തുടങ്ങിയ കാര്യങ്ങളിലാണ് വിജിലൻസ് അന്വേഷണം. ഈ അഴിമതി സംബന്ധിച്ച്്് നടക്കുന്ന അന്വേഷണത്തില്‍ ഈ ഭരണസമിതിയുടെ ഭാഗത്തുനിന്ന് എല്ലാ സഹകരണവും ഉണ്ടാകും. തങ്ങള്‍ അധികാരമേറ്റ്് ഏഴു മാസം പൂര്‍ത്തിയാകുന്നതേയുള്ളു. പദ്ധതികള്‍ക്ക് ഡി.പി.സി അംഗീകാരം ലഭിച്ചത് ജൂണ്‍ അവസാനമാണ്. ഇതിൻെറ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വരുന്നതേയുള്ളു. നിലവിലെ ഇടതു ഭരണ സമിതി അഴിമതിരഹിതവും സുതാര്യവുമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും പഞ്ചായത്ത് പ്രസിഡൻറ് ശോഭന വിജയന്, വൈസ് പ്രസിഡൻറ് സിജോ നടക്കല്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് സുരേഷ് പള്ളിയാടി എന്നിവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story