Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 5:28 AM IST Updated On
date_range 1 Aug 2021 5:28 AM ISTഓണ്‍ലൈന്‍ പഠനം: ഡിജിറ്റല്‍ ഡിവൈസ് ചലഞ്ചുമായി ജില്ല ഭരണകൂടം
text_fieldsbookmark_border
* പഠന സൗകര്യമില്ലാത്തത് 13,517 കുട്ടികൾക്ക് തൊടുപുഴ: ഇടുക്കി ജില്ലയിലെ വിദ്യാർഥികളുടെ ഓണ്‍ലൈന്‍ പഠനം വിജയകരമാക്കുന്നതിൻെറ ഭാഗമായി ഡിജിറ്റല്‍ ഡിവൈസ് ചലഞ്ചുമായി ജില്ല ഭരണകൂടം. സംസ്ഥാന സര്‍ക്കാറിൻെറ നിർദേശപ്രകാരം ഓണ്‍ലൈന്‍ പഠനത്തിൻെറ സാധ്യതകള്‍ വിശകലനം ചെയ്യുന്നതിൻെറ ഭാഗമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻെറ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഓണ്‍ലൈന്‍ പഠനത്തിനായ അടിസ്ഥാന സൗകര്യം ഒരുക്കിക്കൊടുക്കേണ്ടത് സര്‍ക്കാറിൻെറയും സമൂഹത്തിൻെറയും കടമയാണെന്ന് മന്ത്രി പറഞ്ഞു. ഒരു വീട് ഒരു യൂനിറ്റ് എന്ന രീതിയില്‍ കണക്കാക്കി ജില്ലയില്‍ 5973 വീടുകളാണുള്ളത്. ഇതില്‍ 3891 വീടുകളിലും ഓണ്‍ലൈന്‍ പഠനത്തിനുവേണ്ട സൗകര്യങ്ങളുണ്ട്. ഒരു കുട്ടിയെ ഒരു യൂനിറ്റായി കണക്കാക്കണമെന്നാണ് നിർദേശം. ആ വിധത്തില്‍ വിദ്യാഭ്യാസ വകുപ്പിൻെറ കണക്കനുസരിച്ച് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത 13,517 കുട്ടികളുണ്ട്. ഇതില്‍ 10,12 ക്ലാസുകളില്‍ പഠിക്കുന്ന എസ്.ടി കുട്ടികള്‍ മാത്രം 462 പേരുണ്ട്. ട്രൈബല്‍ വകുപ്പ് കണക്കനുസരിച്ച് ലാപ്ടോപ്, ടാബ് ഇല്ലാത്ത ഒന്നു മുതല്‍ പ്ലസ് ടു വരെ ക്ലാസുകളിലെ 6448 കുട്ടികളുണ്ട്. പഠന ഉപകരണം ലഭ്യമാക്കുന്ന സഹകരണ വകുപ്പിൻെറ വിദ്യാതരംഗണി പദ്ധതിയില്‍ 3148 കുട്ടികള്‍ വായ്പക്ക് അപേക്ഷിച്ചിട്ടുണ്ട്. ഇതില്‍ 2078 പേര്‍ക്ക് വായ്പ അനുവദിച്ചു. കൂടാതെ വ്യക്തിപരമായും സംഘടനപരമായും വിദ്യാർഥികള്‍ക്ക് ഫോണുകള്‍ നല്‍കുന്നുണ്ട്. ഇത് സംബന്ധിച്ച് പ്രാധാന അധ്യാപകര്‍ ഓരോ ആഴ്ചയും എത്ര കുട്ടികള്‍ക്ക് കൂടെ പഠന സൗകര്യം ആവശ്യമാണെന്ന കണക്ക് ഡി.ഡിക്ക് സമര്‍പ്പിക്കണം. ഡി.ഡി എല്ലാ ബുധനാഴ്ചയും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് മന്ത്രിക്കും കലക്ടറിനും സമര്‍പ്പിക്കണം. എല്ലാ ശനിയാഴ്ചയും ഇത് അവലോകനം ചെയ്ത് ഓണ്‍ലൈനായി യോഗം ചേരുകയും എം.പിക്കും ജില്ലയിലെ എം.എല്‍.എമാര്‍ക്കും പട്ടികകൾ നല്‍കും. കലക്ടര്‍ ഷീബ ജോര്‍ജ് യോഗത്തിൽ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ്, എ.ഡി.എം ഷൈജു പി.ജേക്കബ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ശശീന്ദ്രവ്യാസ്, വിവിധ ത്രിതല പഞ്ചായത്ത് പ്രസിഡൻറുമാര്‍, പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ----------------------- ചെറുതോണി ബസ് സ്റ്റാൻഡ് രണ്ടാംഘട്ട നിര്‍മാണം തുടങ്ങി ഇടുക്കി: ചെറുതോണി ബസ് സ്റ്റാൻഡിൻെറ രണ്ടാം ഘട്ട നിര്‍മാണ ഉദ്ഘാടനവും ശിലാസ്ഥാപനവും മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു. ചെറുതോണി ടൗണിൻെറ വികസനത്തിനായുള്ള മുഖ്യഘടകമാണ് ബസ് സ്റ്റാൻഡ്. ജില്ല പഞ്ചായത്ത് വിഭാവനം ചെയ്ത മാതൃക നല്ലരീതിയില്‍ നടപ്പിലാക്കണമെന്ന് മന്ത്രി നിർദേശിച്ചു. മെഡിക്കല്‍ കോളജിലേക്കുള്ള ഗതാഗതം പ്രധാന റോഡ് വഴി ഉപയോഗിക്കാതെ സ്റ്റാൻഡിൽനിന്ന് പ്രത്യേക പാതയിലൂടെ സൗകര്യം ഒരുക്കും. സ്റ്റാൻഡിനും പ്രധാന റോഡിനും ഇടയിലൂടെ ഒഴുകുന്ന തോടിൻെറ ഇരുവശവും കെട്ടി നവീകരിച്ച് പാര്‍ക്കിങ്ങിനും മറ്റുമുള്ള സൗകര്യം ഒരുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആദ്യം അനുവദിച്ച 50 ലക്ഷത്തിന് പുറമെയാണ് 50 ലക്ഷം കൂടി അനുവദിച്ചത്. ജില്ല പഞ്ചായത്തിൻെറ ഷോപ്പിങ് കോംപ്ലക്സും ഇവിടെ പണിയുന്നുണ്ട്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ.ഫിലിപ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ.ജി. സത്യന്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, പഞ്ചായത്ത് സെക്രട്ടറി ബി. അനില്‍കുമാര്‍ വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. --------- TDL CHERUTHONI BUS STAND ചെറുതോണി ബസ്സ്റ്റാൻഡ് രണ്ടാംഘട്ട നിര്‍മാണത്തിൻെറ ശിലാസ്ഥാപനം മന്ത്രി റോഷി അഗസ്റ്റിൻ നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story