Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 5:28 AM IST Updated On
date_range 1 Aug 2021 5:28 AM ISTഏലത്തോട്ടങ്ങളിൽ കീടബാധ: കർഷകർക്ക് വിനയായി വ്യാജകീടനാശിനികളും
text_fieldsbookmark_border
ATTN DESK....................വാർത്ത നേരത്തേ വന്നതാണ് ഒരേക്കറിൽ മരുന്ന് തളിക്കുന്നതിന് 25,000 മുതല്‍ 50,000 രൂപവരെ ഈടാക്കുന്നു കട്ടപ്പന: ഏലത്തോട്ടങ്ങളിൽ ഉണ്ടാകുന്ന കീടബാധയുടെ മറവില്‍ ഏലം കര്‍ഷകരെ കബളിപ്പിച്ച് പണം തട്ടുന്ന കീടനാശിനി ഏജൻറുമാരും സംഘങ്ങളും ജില്ലയില്‍ സജീവമായി. ഇതുമൂലം നിരവധി കർഷകർക്ക് പണവും കൃഷിയും നഷ്ടമായി. പുതുതായി ഏലം കൃഷിയിലേക്കിറങ്ങുന്ന കര്‍ഷകരെയാണ് ഇത്തരക്കാര്‍ ലക്ഷ്യമിടുന്നത്. തണ്ടുതുരപ്പൻ, വെള്ളീച്ചകളുടെ ആക്രമണം, തട്ട മറിച്ചിൽ, വേരുചീയൽ, കായ് പൊഴിച്ചിൽ, കായില്‍ മഞ്ഞ നിറം തുടങ്ങിയ രോഗങ്ങൾക്ക് ഫലപ്രദമായ കീടനാശിനികൾ തങ്ങളുടെ പക്കൽ ഉണ്ടെന്നും നൂറുശതമാനം ഫലപ്രാപ്തി ഉള്ളതാണെന്നും പറഞ്ഞാണ് ഇവർ കർഷകരെ സമീപിക്കുന്നത്. രോഗങ്ങള്‍ മാറാന്‍ ഉപയോഗിക്കേണ്ട മരുന്നുകൾ ഏതൊക്കയാണെന്ന് ഇവർ കര്‍ഷകരെ പറഞ്ഞു വിശ്വസിപ്പിച്ചാണ് രംഗത്തെത്തുന്നത്. തുടര്‍ന്ന് സംസ്ഥാനത്ത് നിരോധിച്ച എന്‍ഡോസള്‍ഫാന്‍ അടക്കം കീടനാശിനികള്‍ എത്തിച്ച് തോട്ടങ്ങളില്‍ പ്രയോഗിക്കുകയാണ് പതിവ്. തമിഴ്‌നാട്ടില്‍നിന്ന് അനധികൃതമായി കടത്തിക്കൊണ്ടു വരുന്നവയാണ് ഇത്തരം കീടനാശിനികള്‍. ഒരേക്കറിൽ മരുന്ന് തളിക്കുന്നതിന് 25,000 മുതല്‍ 50,000 രൂപവരെ വാങ്ങുന്ന സംഘങ്ങളുണ്ട്. എന്നാല്‍, അതിനുശേഷവും രോഗങ്ങള്‍ക്ക് കുറവില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാല്‍ വീണ്ടും മറ്റൊരു മരുന്ന് പ്രയോഗിക്കണമെന്നാണ് ഇവരുടെ നിര്‍ദേശം. വിള നശിക്കാതിരിക്കാന്‍ വലിയ തുക കൊടുത്ത് ഇത്തരത്തില്‍ മരുന്ന് തളിക്കുന്ന കര്‍ഷകര്‍ നിരവധിയാണ്. എന്നാല്‍, അശാസ്ത്രീയമായി ഏലത്തോട്ടത്തില്‍ രാസമരുന്നുകള്‍ പ്രയോഗിക്കുന്നത് ചെടികള്‍ക്കും മണ്ണിനും ദോഷമാകുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. തൈ വിൽപനക്കാരിൽനിന്ന് കർഷകരുടെ വിവരങ്ങൾ ശേഖരിച്ചാണ് വ്യാജകീടനാശിനി ഏജൻസികൾ കർഷകരെ സമീപിക്കുന്നത്. ഏജൻസികളെ നിയന്ത്രിക്കാനും വ്യാജകീടനാശിനികളുടെ കേരളത്തിലേക്കുള്ള വരവ് നിയന്ത്രിക്കാനും സ്‌പൈസസ് ബോർഡും സർക്കാറും നടപടി സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story