Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്ത്രീധന വിരുദ്ധ...

സ്ത്രീധന വിരുദ്ധ പ്രചാരണം; വെബിനാര്‍

text_fields
bookmark_border
തൊടുപുഴ: ജില്ലയിലെമ്പാടും നടക്കുന്ന സ്ത്രീധന വിരുദ്ധ പ്രചാരണ ഭാഗമായി തൊടുപുഴ താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റി നേതൃത്വത്തില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്​ അംഗങ്ങൾക്കായി വെബിനാര്‍ നടന്നു. ജില്ല അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയും തൊടുപുഴ താലൂക്ക് ലീഗല്‍ സര്‍വിസ് കമ്മിറ്റി ചെയര്‍മാനുമായ നിക്‌സണ്‍ എം. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. തൊടുപുഴ മുന്‍സിഫ് മജിസ്‌ട്രേറ്റ് ഡോ. എല്‍സ കാതറിന്‍ ജോര്‍ജ് വിഷയാവതരണം നടത്തി. താലൂക്ക് ലീഗല്‍ സര്‍വിസ് കമ്മിറ്റി സെക്രട്ടറി ആശാ കെ.മാത്യു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ട്രീസ ജോസ് എന്നിവര്‍ സംസാരിച്ചു. 60തോളം പേര്‍ വെബിനാറില്‍ പങ്കെടുത്തു. ------------------------ ഈസ് ഓഫ് ലിവിങ്​ സര്‍വേ പൂര്‍ത്തീകരിച്ച്​ തൊടുപുഴ ബ്ലോക്ക്​ പഞ്ചായത്ത്​ തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഈസ് ഓഫ് ലിവിങ്​​ സര്‍വേ പൂര്‍ത്തീകരിച്ച് ആദ്യമായി വിവരങ്ങൾ പുറത്തുവിട്ട്​ ബ്ലോക്ക് പഞ്ചായത്ത് തൊടുപുഴയായി. കനത്ത മഴയെ അവഗണിച്ച് വി.ഇ.ഒമാര്‍ മുഖേന ആറ്​ പഞ്ചായത്തുകളിലും വിവരശേഖരണം നടത്തി. തൊടുപുഴ ബ്ലോക്കില്‍ ആകെ 3148 കുടുംബങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ ഇടവെട്ടി 611, കരിങ്കുന്നം 490, കുമാരമംഗലം 657, മണക്കാട് 510, മുട്ടം 438, പുറപ്പുഴ 442 എന്നിങ്ങനെ വീടുകളാണ് ഉണ്ടായിരുന്നത്​. സമയബന്ധിതമായി തന്നെ വിവര​ശേഖരം പൂര്‍ത്തീകരിച്ച് സ്റ്റാറ്റിസ്​റ്റിക്​ വകുപ്പിലെ ഇന്‍വെസ്​റ്റിഗേറ്റര്‍മാര്‍ക്ക് കൈമാറി. ------------------- ജില്ല വികസന സമിതി യോഗം ഇന്ന് തൊടുപുഴ: ഇടുക്കി ജില്ലയിലെ ഈ മാസത്തെ ജില്ല വികസന സമിതി യോഗം ശനിയാഴ്​ച രാവിലെ 11ന് ഗൂഗിള്‍ മീറ്റ് വഴി നടക്കും. ---------------- പ്ലസ് വണ്‍ പ്രവേശനം തൊടുപുഴ: പട്ടികവര്‍ഗ വികസന വകുപ്പി​ൻെറ ഭരണനിയന്ത്രണത്തില്‍ ജില്ലയിലെ പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ ​െറസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് (പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്​റ്ററി, ഇക്കണോമിക്‌സ്, സോഷ്യോളജി, ഉപഭാഷ- മലയാളം) ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാർഥിയുടെ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ അധികരിക്കരുത്​. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് പ്രവേശനം. പ്രത്യേക പ്രാക്തന ഗോത്ര വിഭാഗത്തിലുള്ളവര്‍ക്ക് വരുമാന പരിധി ബാധകമല്ല. പൂരിപ്പിച്ച അപേക്ഷ ആഗസ്​റ്റ്​ 10ന് വൈകീട്ട് അഞ്ചിന്​ മുമ്പ്​ പ്രിന്‍സിപ്പല്‍, ഇ.എം.ആര്‍.ആസ്, പൈനാവ് പി.ഒ, ഇടുക്കി-685603 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷ ഫോറം സ്‌കൂള്‍ ഓഫിസ്, തൊടുപുഴ ഐ.ടി.ഡി.പി ഓഫിസ് എന്നിവിടങ്ങളില്‍നിന്ന്​ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഫോട്ടോ, ആധാര്‍ കാര്‍ഡ് കോപ്പി, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, എസ്.എസ്.എല്‍.സി മാര്‍ക്ക് പട്ടിക എന്നിവയുടെ പകര്‍പ്പുകളും ലഭ്യമാക്കണം. ഫോണ്‍: 9747309513, 8111975911.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story