Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2021 5:28 AM IST Updated On
date_range 31 July 2021 5:28 AM IST'ഹോക്കി ഗോൾ മാരോ' ഇന്ന്
text_fieldsbookmark_border
തൊടുപുഴ: ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായികതാരങ്ങൾക്ക് അഭിവാദ്യമർപ്പിച്ച് ജില്ല ഹോക്കി അസോസിയേഷനും ജില്ല ഒളിമ്പിക് അസോസിയേഷനും സംയുക്തമായി നടത്തുന്ന 'ഹോക്കി ഗോൾ മാരോ' പരിപാടി വെങ്ങല്ലൂർ സോക്കർ സ്കൂളിന് സമീപം ഡർബി ടർഫ് സ്റ്റേഡിയത്തിൽ നടക്കും. വെങ്ങല്ലൂർ സോക്കർ സ്കൂളിൽ ആരംഭിക്കുന്ന ഹോക്കി പരിശീലന കേന്ദ്രത്തിലേക്ക് 20 ഹോക്കി സ്റ്റിക്കുകൾ നൽകും. ----------- ഖാദി ഓണം മേള തുടങ്ങി തൊടുപുഴ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന ഖാദി ഓണം മേളയുടെ ജില്ലതല ഉദ്ഘാടനം തൊടുപുഴ കാഡ്സിന് സമീപം പ്രവർത്തിക്കുന്ന ഖാദിഗ്രാമ സൗഭാഗ്യയിൽ നടന്നു. നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപന വാർഡ് കൗൺസിലർ പി.ജി. രാജശേഖരൻ നിർവഹിച്ചു. ആഗസ്റ്റ് 20 വരെ നീളുന്ന മേളയിൽനിന്ന് കോട്ടൺ തുണിത്തരങ്ങൾ, സിൽക്ക്സാരികൾ, ഷർട്ടിങ്, മുണ്ടുകൾ, പഞ്ഞി കിടക്കകൾ, തലയിണകൾ, ഗ്രാമീണ ഉൽപന്നങ്ങളായ തേൻ, നല്ലെണ്ണ, സോപ്പ്, സ്റ്റാർച് തുടങ്ങിയവ തെരഞ്ഞെടുക്കാം. ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റ് ലഭിക്കും. സർക്കാർ, അർധസർക്കാർ ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യവും ലഭ്യമാണെന്ന് ജില്ല ഖാദിഗ്രാമ വ്യവസായ പ്രോജക്ട് ഓഫിസർ അറിയിച്ചു. കട്ടപ്പനയിലും, തൊടുപുഴ മാതാ ഷോപ്പിങ് ആർക്കേഡിൽ പ്രവർത്തിക്കുന്ന ഖാദിഗ്രാമ സൗഭാഗ്യയിലും മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്. ------------ ചിത്രം TDL101 khadi ഖാദി ഓണം മേളയുടെ ജില്ലതല ഉദ്ഘാടനം തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് നിർവഹിക്കുന്നു -------------- മോട്ടോർ തൊഴിലാളി ധർണ തൊടുപുഴ: മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ധർണ സംഘടിപ്പിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ അഡ്വ. എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് എം.കെ. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു എൻ.ഐ ബെന്നി, കെ.പി. റോയ്, കെ.ജി. സജിമോൻ, കെ.എസ്. ജയകുമാർ, ഡി. രാധാകൃഷ്ണൻ, ജോർജ് താന്നിക്കൽ, എൻ.ഐ. സലീം, ഇ.എസ്. ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. ------------ TDL102 con dharna മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംഘടിപ്പിച്ച ധർണ യു.ഡി.എഫ് ജില്ല ചെയർമാൻ അഡ്വ. എസ്. അശോകൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story