Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2021 5:28 AM IST Updated On
date_range 29 July 2021 5:28 AM ISTജില്ല ആശുപത്രിയിൽ ഒാക്സിജൻ പ്ലാൻറ് എത്തി പ്രവർത്തനം ഒരു മാസത്തിനകം
text_fieldsbookmark_border
തൊടുപുഴ: തൊടുപുഴ ജില്ല ആശുപത്രിയിൽ ഓക്സിജൻ ജനറേറ്റർ പ്ലാൻറ് ഒരു മാസത്തിനകം പ്രവർത്തനം ആരംഭിക്കും. പ്രധാനമന്ത്രിയുടെ പി.എം കെയർ ഫണ്ടിൽനിന്ന് 1.30 കോടി ചെലവഴിച്ച് സ്ഥാപിക്കുന്ന പ്ലാൻറ് കഴിഞ്ഞദിവസം ആശുപത്രിയിൽ എത്തിച്ചു. അന്തരീക്ഷ വായുവിൽനിന്ന് 93 ശതമാനം ശുദ്ധി ഉറപ്പാക്കി മിനിറ്റിൽ ആയിരം ലിറ്റർ ഓക്സിജൻ ഉൽപാദിപ്പിക്കാൻ കഴിയുന്നതാണ് പ്ലാൻറ്. പ്ലാൻറിൽനിന്നുള്ള ഒാക്സിജൻ കേന്ദ്രീകൃത പൈപ് ലൈൻ വഴി ആശുപത്രിയിലെ വിവിധ ചികിത്സ വിഭാഗങ്ങളിൽ എത്തിക്കും. പ്ലാൻറ് പ്രവർത്തനസജ്ജമാക്കാനുള്ള സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഉമാദേവി അറിയിച്ചു. നിലവിൽ ഒാക്സിജൻ സിലിണ്ടറുകളിൽ ശേഖരിച്ച് രോഗികൾക്ക് എത്തിച്ചുകൊടുത്താണ് ചികിത്സ നടത്തുന്നത്. പലപ്പോഴും കൃത്യസമയത്ത് സിലിണ്ടറുകൾ നിറച്ച് ഇവിടെ എത്തിക്കുന്നതിലുണ്ടാകുന്ന കാലതാമസം രോഗികളെയും ആശുപത്രി അധികൃതരെയും ഏറെ വലച്ചിരുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കൂടിയാണ് പുതിയ പ്ലാൻറ്. പി.എസ്.എ സാേങ്കതിക വിദ്യയിലൂടെ അന്തരീക്ഷത്തിൽനിന്ന് വായു വേർതിരിച്ചെടുത്ത് ആദ്യഘട്ടത്തിൽ പ്രതിദിനം 140 സിലിണ്ടർ ഒാക്സിജൻ പ്ലാൻറിൽ ഉൽപാദിപ്പിക്കാൻ കഴിയും. ആശുപത്രിയിലെ 120 ബെഡുകളിൽ ഒാക്സിജൻ എത്തിക്കാൻ പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ---------- TDL101 oxygen plant ഒാക്സിജൻ ജനറേറ്റർ പ്ലാൻറ് ലോറിയിൽ തൊടുപുഴ ജില്ല ആശുപത്രി പരിസരത്ത് എത്തിച്ചപ്പോൾ --------------- എം.എൽ.യുടെ നടപടി അപഹാസ്യം-ബി.ജെ.പി തൊടുപുഴ: ജില്ല ആശുപത്രിയില്‍ പ്രധാനമന്ത്രി പി.എം. കെയറില്‍ നിന്നുള്ള 1.3 കോടിയുടെ ഓക്‌സിജന്‍ ജനറേറ്റിങ് പ്ലാൻറ് എത്തിയത് തൻെറ പേരിലാക്കാനുള്ള പി.ജെ. ജോസഫ് എം.എൽ.എയുടെ ശ്രമം അപഹാസ്യമാണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് കെ.എസ്. അജി. കേന്ദ്ര സർക്കാറിൽനിന്ന് സൗജന്യമായി കിട്ടിയ വാക്സിൻ പോലും കൃത്യമായി വിതരണം ചെയ്യാൻ കഴിയാത്തവരാണ് കെട്ടുകഥകൾ പ്രചരിപ്പിക്കുന്നത്. തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത് എം.എൽ.എയുടെ പദവിക്ക് ചേർന്നതല്ലെന്നും അദ്ദേഹം സത്യം തുറന്നു പറയണമെന്നും അജി ആവശ്യപ്പെട്ടു. ------------- മുദ്രപ്പത്ര ക്ഷാമം: ജനം വലയുന്നു തൊടുപുഴ: 500 രൂപയില്‍ കുറഞ്ഞ തുകക്കുള്ള മുദ്രപ്പത്രങ്ങള്‍ കിട്ടാനില്ലാത്തത് ജനങ്ങളെ വലക്കുന്നു. ക്ഷാമം പരിഹരിക്കുന്നതിന് ഓണ്‍ലൈനായി മുദ്രപ്പത്രം ലഭ്യമാക്കാന്‍ സർക്കാർ ഉത്തരവ് ഇറക്കിയെങ്കിലും ഇടനിലക്കാരുടെ ഇടപെടല്‍ മൂലം മരവിപ്പിച്ചു. ഇപ്പോള്‍ ഓണ്‍ലൈനായും അല്ലാതെയും മുദ്രപ്പത്രങ്ങള്‍ ലഭിക്കാത്ത അവസ്ഥയാണ്. സ്വയം ആധാരം തയാറാക്കാന്‍ അനുവാദം നല്‍കിയതു പോലെ ഓണ്‍ലൈനായി മുദ്രപ്പത്രം വാങ്ങാന്‍ കഴിയുന്ന ഉത്തരവ് നടപ്പാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. വെണ്ടര്‍മാരെ നിലനിര്‍ത്തിക്കൊണ്ടു തന്നെ ആവശ്യക്കാര്‍ക്ക് സ്വയം പത്രം ഓണ്‍ലൈനായി വാങ്ങാൻ സംവിധാനം വന്നാല്‍ ക്ഷാമം പരിഹരിക്കാനാകും. ----------------- കാട്ടാന ശല്യം തടയണം -യു.ഡി.എഫ് തൊടുപുഴ: ജില്ലയിൽ വ്യാപകമായ കാട്ടാന ശല്യം തടയാൻ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് യു.ഡി. എഫ് ജില്ല ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ പ്രഫ. എം.ജെ ജേക്കബും ആവശ്യപ്പെട്ടു. പിണറായി ഭരണത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും വിലയില്ലാതായി. ഇതിനകം നിരവധി പേർ കാട്ടാന ആക്രമണത്തിൽ മരിച്ചു. വൻ തോതിൽ കൃഷി നാശവും ഉണ്ടായി. വന്യമൃഗങ്ങൾ നാട്ടിലിറങ്ങാതിരിക്കാൻ ശാസ്ത്രീയമായ സുരക്ഷാ സംവിധാനം ഒരുക്കാത്തത് സർക്കാറിൻെറ ഗുരുതര വീഴ്ചയാെണന്നും അവർ പറഞ്ഞു. ------------------ ----------------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story