Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആമ്പർഗ്രീസ് കടത്ത്:...

ആമ്പർഗ്രീസ് കടത്ത്: പ്രതികളെ കസ്​റ്റഡിയിൽ വാങ്ങാൻ വനം വകുപ്പ്.

text_fields
bookmark_border
മൂന്നാർ: പഴയ മൂന്നാറിലെ ലോഡ്ജിൽനിന്ന് ആമ്പർഗ്രീസ് പിടികൂടിയ സംഭവത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കുന്നു. അറസ്​റ്റിലായ പ്രതികളിലധികവും തമിഴ്നാട്ടുകാരാണ്​. മൂന്നാറിലെ വ്യവസായിക്ക് വിൽക്കാൻ കൊണ്ടുവന്നതാണെന്നായിരുന്നു പ്രതികളുടെ മൊഴി. ഇതനുസരിച്ച് ലോഡ്ജ് ഉടമയെയും അറസ്​റ്റ്​ ചെയ്തു. പിടിയിലായ ആറ് പ്രതികളും പീരുമേട് സബ് ജയിലിൽ റിമാൻഡിലാണ്. ഇവരെ കസ്​റ്റഡിയിൽ വിട്ടുകിട്ടാൻ മൂന്നാർ റേഞ്ച് ഓഫിസർ ഹരീന്ദ്രൻ ദേവികുളം കോടതിയിൽ അപേക്ഷ നൽകും. പ്രതികളുമായി തമിഴ്നാട്ടിലെത്തി തെളിവ് ശേഖരിക്കാനാണ് വനം വകുപ്പി​ൻെറ നീക്കം. കോടികളുടെ ഇടപാട് നിയന്ത്രിക്കുന്ന ലോബിയുടെ കണ്ണികൾ മൂന്നാറിൽ എത്തിയത് ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story