Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഗുണ്ടുമലയിലെ ബാലികയുടെ...

ഗുണ്ടുമലയിലെ ബാലികയുടെ മരണം: തുടർ പരിശോധനകളുമായി അന്വേഷണസംഘം

text_fields
bookmark_border
മൂന്നാർ: ഗുണ്ടുമലയിൽ മരിച്ച ബാലികയുടെ വീട്ടിൽ തെളിവ് തേടി പുതിയ അന്വേഷണസംഘം. ഒരാഴ്ചക്കിടെ നാലുതവണ അന്വേഷണ ഉദ്യോഗസ്ഥർ പെൺകുട്ടി മരിച്ച വീടും പരിസരവും പരിശോധിച്ചു. പെൺകുട്ടിയുടെ ബന്ധുക്കളെയും അയൽവാസികളെയും കണ്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് നീക്കം. ചുറ്റുപാടുകളിൽനിന്ന്​ ഇനിയും തെളിവ് ലഭിക്കാൻ സാധ്യതയില്ലെന്നും ശാസ്ത്രീയ തെളിവുകളെ ആശ്രയിച്ച് മുന്നോട്ടുപോകുമെന്നും ഡിവൈ.എസ്​.പി എ.ജി. ലാൽ പറഞ്ഞു. വിശദമായ ചോദ്യംചെയ്യലിന് വിളിച്ചുവരുത്തേണ്ട ആളുകളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്​. രണ്ടു ദിവസത്തിനകം ചോദ്യംചെയ്യൽ ആരംഭിക്കും. മുമ്പ്​ മൊഴിനൽകിയ ചിലരിൽനിന്ന് വീണ്ടും മൊഴിയെടുക്കും. ഒരു ഇൻസ്പെക്ടറും അഞ്ച് പൊലീസുകാരും മൂന്നാറിൽ തന്നെ ക്യാമ്പ് ചെയ്യുകയാണ്. വ്യാഴാഴ്ച അന്വേഷണ സംഘം യോഗം ചേർന്ന്​ ഇതുവരെയുള്ള നടപടി വിലയിരുത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story