Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഏലം കർഷകരുടെ സമരം നാളെ

ഏലം കർഷകരുടെ സമരം നാളെ

text_fields
bookmark_border
കട്ടപ്പന: ഏലം വിലയിടിവ്​ തടയാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന്​ ആവശ്യപ്പെട്ട് ഏലം കർഷകർ വ്യാഴാഴ്​ച രാവിലെ 10ന് കട്ടപ്പന സ്‌പൈസസ്​ ബോർഡ്​ ഒാഫിസിന്​ മുന്നിൽ സത്യഗ്രഹം നടത്തും. വളത്തി​ൻെറയും കീടനാശിനികളുടെയും വില കുത്തനെ ഉയരുകയും കാലാവസ്ഥ പ്രതികൂലമാകുകയും ചെയ്​തതിനാൽ ഏലം ഉൽപാദനം പകുതിയായി. എന്നിട്ടും വിലയിടിച്ച് 700 രൂപക്ക് താഴെയെത്തിക്കാൻ ശ്രമം നടക്കുന്നതായി ആരോപിച്ചാണ്​ സത്യഗ്രഹം. ഏലം വിലയിടിവിനും ഇറക്കുമതിക്കും പിന്നിൽ സ്‌പൈസസ്​ ബോർഡും ഏലം ലേല കേന്ദ്രങ്ങളുമാണെന്ന്​ കർഷകർ പറയുന്നു. ഒരുകിലോ ഏലത്തിന്​ 5000 രൂപ തറവില നിശ്ചയിക്കുക, ഇറക്കുമതി തടയുക, വളങ്ങളും കീടനാശിനികളും ന്യായവിലക്ക് ലഭ്യമാക്കുക, ഏലം കയറ്റി അയക്കുക, ഏലത്തി​ൻെറ മൂല്യവർധിത ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ്​ സമരസമിതി ഉന്നയിക്കുന്നത്​. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ വ്യാഴാഴ്​ച മുതൽ പ്രാദേശികതലത്തിൽ ഏലകർഷക സമിതികൾ സംഘടിപ്പിച്ച്​ സമരപരിപാടി ആവിഷ്​കരിക്കാൻ റെജി ഞള്ളാനി ചെയർമാനും ഷിബു ആക്കാട്ടുമുണ്ടയിൽ വൈസ് ചെയർമാനുമായി കമ്മിറ്റി രൂപവത്​കരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story