Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2021 5:28 AM IST Updated On
date_range 28 July 2021 5:28 AM ISTനിലംപൊത്താറായ വീടുകളിൽ ആശങ്കയോടെ ആശാരിക്കണ്ടം കോളനി നിവാസികള്‍
text_fieldsbookmark_border
നെടുങ്കണ്ടം: വിശ്വസിച്ച് അന്തിയുറങ്ങാനാവാതെ വീടിൻെറ ഓരോ കോണിലും മാറിമാറി മക്കളെയും പ്രായമായ മാതാപിതാക്കളെയും നോക്കി നേരം വെളുപ്പിക്കുകയാണ് ആശാരിക്കണ്ടം കോളനി നിവാസികള്‍. ഉൾപ്രദേശങ്ങളിലെങ്ങുമല്ല, നെടുങ്കണ്ടം ടൗണിൻെറ ഭാഗമായ കോളനി നിവാസികളാണ് ദുരിതക്കയത്തില്‍ കഴിയുന്നത്. രാജീവ്ഗാന്ധി ദശലക്ഷ പാര്‍പ്പിട പദ്ധതി പ്രകാരം 1993ല്‍ 52 കുടുംബങ്ങളാണ് ഇവിടെ താമസമാക്കിയത്. അറ്റകുറ്റപ്പണി നടത്താനോ െപാളിച്ചുപണിയാനോ മറിച്ചുവില്‍ക്കാനോ അനുവാദമില്ലാത്ത ഈ വീടുകള്‍ വാസയോഗ്യമാക്കാന്‍ അധികൃതരും തയാറാവുന്നില്ല. കാറ്റിനെയും മഴയെയും ഭയക്കുന്ന ഇവർ കൊടിയ വേനലില്‍പോലും മഴ പെയ്യാതിരിക്കാന്‍ പ്രാർഥിക്കുകയാണ്. മഴ പെയ്താല്‍ ഒരു തുള്ളി വെള്ളം പോലും പുറത്തുപോകില്ല. വീടിൻെറ മേല്‍ക്കൂര കോൺക്രീറ്റാണെങ്കിലും നനയാതിരിക്കാന്‍ മുകളില്‍ പ്ലാസ്റ്റിക് പടുത വലിച്ചുകെട്ടണം. വര്‍ഷം തോറും ആയിരക്കണക്കിന് രൂപ ഇതിന് മാത്രം ചെലവാകും. കനത്ത മഴയെ തുടർന്ന് വീടിൻെറ മേല്‍ക്കൂരയുടെ ഭാഗം അടര്‍ന്നുവീഴുകയാണ്. മൂന്ന്് വീടുകള്‍ മുമ്പ്്് പൂര്‍ണമായും തകര്‍ന്നിരുന്നു. കട്ടകള്‍ സിമൻറ് വെച്ച് ഉറപ്പിക്കുന്നതിനുപകരം മണ്ണ് കുഴച്ച് തേച്ചുപിടിപ്പിച്ചിരിക്കുകയാണ്. കതകുകളാകെട്ട കട്ടിള ഇല്ലാതെയാണ് ഭിത്തിയില്‍ ഘടിപ്പിച്ചിരിക്കുന്നത്. മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ്്് പൊട്ടിപ്പൊളിഞ്ഞ്്് കമ്പികള്‍ തുരുമ്പെടുത്ത്് അടര്‍ന്നുവീഴുന്ന അവസ്ഥയിലാണ്. മേല്‍ക്കൂര പൂര്‍ണമായും പോയവര്‍ അയല്‍വീടുകളിലാണ് അന്തിയുറങ്ങുന്നത്. നിര്‍മാണത്തിലെ പിഴവാണ് വീടുകള്‍ തകരാന്‍ കാരണമെന്ന് പറയപ്പെടുന്നു. മാസങ്ങള്‍ക്ക്്് മുമ്പ്്് കനത്ത മഴയെ തുടര്‍ന്ന്്് പിഞ്ച് കുഞ്ഞുങ്ങളടക്കം അഞ്ചുപേര്‍ താമസിച്ചിരുന്ന വീടിൻെറ മേല്‍ക്കൂരയുടെ ഒരുഭാഗം അടർന്നുവീണിരുന്നു. വീടിൻെറ ഭിത്തികള്‍ക്ക്്് ഒന്നിനും ബലമില്ല. പല വീടുകളുടെയും ഭിത്തിയില്‍ മഴവെള്ളം വീഴുന്നതിനാല്‍ കൂടുതല്‍ ദുര്‍ബലമാകുകയും ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലുമാണ്. 28വര്‍ഷം മുമ്പ് നല്‍കിയ വീടുകള്‍ക്ക് അറ്റകുറ്റപ്പണി നടത്തുകയോ തകരാര്‍ മാറ്റാന്‍ വീട്ടുടമസ്ഥരെ അനുവദിക്കുകയോ ചെയ്തിട്ടില്ല. ഒരുതുണ്ട് ഭൂമിയോ കയറിക്കിടക്കാന്‍ കൂരയോ ഇല്ലാത്ത നിര്‍ധന കുടുംബങ്ങള്‍ക്ക് ഭവന നിര്‍മാണ ബോര്‍ഡ് കരാറുകാരെക്കൊണ്ട് നിര്‍മിച്ച്് തലചായ്ക്കാനിടം നല്‍കിയതാണ്. ഒരു മുറിയും അടുക്കളയും ശുചിമുറിയും അടങ്ങിയ വീടുള്‍പ്പെടെ നാല് സൻെറാണ് ഒരു കുടുംബത്തിന് നല്‍കിയത്. ഒാരോരുത്തരും പ്രതിമാസം 217 രൂപ വീതം 34,600 രൂപ തിരിച്ചടക്കണമെന്നായിരുന്നു വ്യവസ്ഥ. ദിവസ വേതന തൊഴിലാളികളായ കോളനി നിവാസികള്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി പോലും ബുദ്ധിമുട്ടുമ്പോള്‍ വീടുകളുടെ നവീകരണം സാധ്യമല്ല. 2010ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ നേതാക്കള്‍ കോളനിയിലെത്തി അറ്റകുറ്റപ്പണിക്കെന്നുപറഞ്ഞ് വീട്ടുകാരില്‍നിന്ന്് മുദ്രപ്പത്രങ്ങളും ഫോട്ടോയും മറ്റും വാങ്ങിയെങ്കിലും പിന്നീട് ഇവരെ കണ്ടിട്ടില്ലെന്നും പറയുന്നു. ആ ഇനത്തില്‍ ഓരോ വീട്ടുകാര്‍ക്കും 400 രൂപയോളം ചെലവായി. വീടുകള്‍ പലതും നിലംപൊത്താറായെങ്കിലും പൊളിച്ചുപണിയാനോ അറ്റകുറ്റപ്പണി നടത്താനോ സര്‍ക്കാറോ ഭവന നിര്‍മാണ ബോര്‍ഡോ തയാറായിട്ടില്ല. idl ndk ആശാരിക്കണ്ടം കോളനിയിലെ വീടുകള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story