Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഹൈറേഞ്ചിൽ കഞ്ചാവ്...

ഹൈറേഞ്ചിൽ കഞ്ചാവ് വിൽപന വർധിക്കുന്നു

text_fields
bookmark_border
പീരുമേട്: ഹൈറേഞ്ചി​ൻെറ വിവിധ മേഖലകളിൽ യുവാക്കളിൽ കേന്ദ്രീകരിച്ച്​ കഞ്ചാവ് വിൽപന വർധിക്കുന്നു. കുട്ടിക്കാനം, കൊടികുത്തി, പാമ്പനാർ, ഏലപ്പാറ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിൽപനക്കാരുണ്ട്. വാഗമൺ, പാഞ്ചാലിമേട്, പരുന്തുംപാറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്നവരാണ്​ പ്രധാന ആവശ്യക്കാർ. മുമ്പ് കഞ്ചാവ് കേസിൽ ഉൾപ്പെട്ടവരെത്തേടി ആവശ്യക്കാർ എത്തുകയാണ്​ പതിവ്​. മദ്യം സമാന്തരവിൽപന നടത്തുന്നവരാണ് കഞ്ചാവ് വിൽപനക്കാരെയും ആവശ്യക്കാരെയും തമ്മിൽ ബന്ധിപ്പിക്കുന്നത്. തമിഴ്നാട്ടിൽനിന്ന് കഞ്ചാവ് കാറിൽ കടത്തുന്നതിനിടെ കരടിക്കുഴി അമ്പത്താറാംമൈൽ സ്വദേശികളായ രണ്ട് യുവാക്കളെ ശനിയാഴ്ച എക്സൈസ് അധികൃതർ കുമളിയിൽ പിടികൂടിയിരുന്നു. സ്വന്തം ഉപയോഗത്തിനും വിൽപനക്കായുമാണ് കഞ്ചാവ് കടത്തിയത്. തമിഴ്നാട്ടിലെ കമ്പത്ത് ഒരുകിലോ കഞ്ചാവിന്​ 10,000 മുതൽ 20,000 രൂപ വരെയാണ്​ വില. കേരളത്തിൽ എത്തിച്ച് മൊത്തവിൽപന നടത്തുമ്പോൾ 40,000 രൂപയും. ചില്ലറ വിൽപനക്ക്​ ഇതിലധികവും ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story