Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൃഷി നശിപ്പിക്കുന്ന...

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവെക്കാം; ആശ്വാസത്തോടെ കര്‍ഷകര്‍

text_fields
bookmark_border
​ൈഹകോടതി നിർദേശത്തി​ൻെറ അടിസ്ഥാനത്തിൽ സര്‍ക്കാറി​ൻെറ പുതുക്കിയ ഉത്തരവ്് പ്രതീക്ഷിച്ചിരിക്കുകയാണ് കര്‍ഷകര്‍ നെടുങ്കണ്ടം: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കണമെന്ന ഹൈകോടതി നിര്ദേശത്തില്‍ മലയോര കര്‍ഷകര്‍ക്ക്് ആശ്വാസവും പ്രതീക്ഷയും. കൃഷി നശിപ്പിക്കുകയും കര്‍ഷകരെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള സര്‍ക്കാറി​ൻെറ മുന്‍ അനുമതികള്‍ പലതും അപ്രായോഗികമായിരുന്നു. കാട്ടുപന്നി ശല്യം ഒഴിവാക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ സഹായം തേടണമെന്ന കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തി​ൻെറയും ദേശീയ വന്യജീവി ബോര്‍ഡി​ൻെറയും 2020 ഡിസംബറിലെ നിര്‍ദേശം വനംവകുപ്പ് പൂഴ്ത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ അഞ്ചുവര്‍ഷത്തിനിടെ ഉത്തരവുകള്‍ പലതിറങ്ങിയെങ്കിലും ജില്ലയില്‍ നാളിതുവരെ ഒരു പന്നിയെപ്പോലും വെടിവെച്ചുകൊല്ലാനായിട്ടില്ല. കാട്ടുപന്നികളെ വെടിവെക്കാന്‍ അനുമതി തേടി ജില്ലയില്‍നിന്ന്​ ഒരു അപേക്ഷപോലും ലഭിച്ചിട്ടില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. കൃഷി ഭൂമികളിലെ അക്രമകാരികളായ കാട്ടുപന്നികളെ കൊല്ലാൻ മാത്രമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. മുലയൂട്ടുന്ന കാട്ടുപന്നികളെ വെടിവെക്കാന്‍ പാടില്ല, സോളര്‍ ഫെന്‍സിങ്, കല്‍ക്കെട്ട്് തുടങ്ങിയവയുള്ള കൃഷിയിടങ്ങളില്‍ വെടിവെക്കാന്‍ പാടില്ല തുടങ്ങിയ അപ്രായോഗിക നിർദേശങ്ങളാണ്​ സര്‍ക്കാര്‍ ഉത്തരവുകളില്‍ ഉണ്ടായിരുന്നത്. അപകടകാരികളായ കാട്ടുപന്നികളെ ലൈസന്‍സുള്ള തോക്ക്് കൈവശമുള്ള കര്‍ഷകര്‍ക്ക് വെടിവെച്ച് കൊല്ലാനുള്ള അനുമതി നല്‍കി 2020 മേയ് 18ന് വനം വകുപ്പ് ഉത്തരവിറക്കിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. കഴിഞ്ഞ ജനുവരിയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ഉത്തരവിറക്കിയെങ്കിലും മേയ് 17ന് കാലാവധി അവസാനിച്ചു. മേയ് 23ന് ഉത്തവിെല മാനദണ്ഡങ്ങള്‍ പുതുക്കി വീണ്ടും ഉത്തരവിറങ്ങി. കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള മാനദണ്ഡങ്ങള്‍ ഉദാരമാക്കിയാല്‍ ദുരുപയോഗം ചെയ്യുമെന്നായിരുന്നു വനംവകുപ്പി​ൻെറ വാദം. ​ൈഹകോടതി നിർദേശത്തി​ൻെറ അടിസ്ഥാനത്തിൽ സര്‍ക്കാറി​ൻെറ പുതുക്കിയ ഉത്തരവ്് പ്രതീക്ഷിച്ചിരിക്കുകയാണ് കര്‍ഷകര്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story