Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവ്യാപാരികളുടെ കണ്ണീർ...

വ്യാപാരികളുടെ കണ്ണീർ കാണാതിരിക്കരുത്​....

text_fields
bookmark_border
മാധ്യമം പ്രസിദ്ധീകരിച്ച 'തളരുന്ന ടൂറിസം; തകരുന്ന വ്യാപാരം' പരമ്പരയോട്​ ജനപ്രതിനിധികളും വ്യാപാരി സംഘടന നേതാക്കളും പ്രതികരിക്കുന്നു --------------- വ്യാപാരികള്‍ക്ക് കരുതലേകണം എ. രാജ എം.എല്‍.എ ചിത്രം TDL101 A Raja അടിമാലി: കോവിഡ് സമസ്​ത മേഖലകളെയും തകർത്തു. ഈ ഘട്ടത്തിൽ കൂടുതല്‍ കരുതലും സഹായങ്ങളും വേണ്ടത് വ്യാപാര സമൂഹത്തിനാണ്. വ്യാപരമേഖല ഒന്നരവര്‍ഷത്തിലേറെയായി ദുരിതത്തിലാണ്. വന്‍കിടക്കാർ മുതൽ ചെറുകിട വ്യാപാരികള്‍വരെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു. ഇവരെ എങ്ങനെ സഹായിക്കാം എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വാടക കെട്ടിടങ്ങളില്‍ വ്യാപാരം നടത്തുന്നവരെ കെട്ടിട ഉടമകള്‍ ആദ്യം സഹായിക്കണം. പ്രതിഷേധമല്ല, സര്‍ക്കാറിനൊപ്പംനിന്ന് പ്രതിസന്ധി മറികടക്കുന്നതിനെക്കുറിച്ചാണ്​ നാം ഒരോരുത്തരും ചിന്തിക്കേണ്ടത്. ---------- ജീവിതത്തിന്​ ഷട്ടർ വീഴരുത് കെ.എൻ. ദിവാകരൻ ‍(ജില്ല പ്രസിഡൻറ്​, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി) ചിത്രം TDL102 Divakaran സ്വന്തമായി സമ്പാദിച്ചതും കടംവാങ്ങിയതുമെല്ലാം ചേര്‍ത്തുെവച്ച് വ്യാപാരം തുടങ്ങിയവര്‍ കടുത്ത പ്രതിസന്ധിയിലാണ്. കോവിഡ് നിയന്ത്രണങ്ങളോടെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നാല്‍ ഏത്​ സമയത്താണ് അടയ്ക്കാന്‍ പറയുകയെന്ന് നിശ്ചയമില്ല. ഇതോടെ സ്​റ്റോക്കെടുക്കാന്‍പോലും പേടിയാണ്. കടക്കെണിയിലായ ചെറുകിട വ്യാപരികളെ സര്‍ക്കാര്‍ സഹായിക്കണം. ഇവരുടെ വായ്​പകൾക്ക്​ ഒരു വര്‍ഷത്തില്‍ കുറയാത്ത മോറട്ടോറിയം പ്രഖ്യാപിക്കണം. പലിശ പൂർണമായി ഒഴിവാക്കണം. ഇല്ലെങ്കില്‍ ഇനിയും വ്യാപാരികൾ ജീവനൊടുക്കുന്നത്​ കാണേണ്ടിവരും. ----------------- വാടകയിൽ ഇളവ്​ വേണം സി.എച്ച്. ജാഫര്‍ (ജില്ല വൈസ് പ്രസിഡൻറ്​, വ്യാപാരി വ്യവസായി സമിതി) ചിത്രം TDL103 Jafar മൂക്കറ്റം കടത്തിലാണെങ്കിലും പുറത്തുപറയാനാകാത്ത അവസ്ഥയിലാണ്​ ഒാരോ വ്യാപാരിയും. കടക്കെണിയിലായ വ്യാപാരിക്ക്​ ആരും കടംനൽകില്ല. ലക്ഷക്കണക്കിന് രൂപ മുൻകൂർ നല്‍കി വൻ തുക വാടക കൊടുത്താണ് പലരും വ്യാപാരം നടത്തുന്നത്. ബാങ്ക് തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ സിബിൽ സ്‌കോറിനെ ബാധിക്കുമെന്നതിനാല്‍ തുടർന്ന്​ വായ്പ ലഭിക്കാന്‍ പ്രയാസമാകും. ത്രിതല പഞ്ചായത്തുകള്‍ തങ്ങളുടെ കെട്ടിടങ്ങളിലെ വ്യാപാരികളുടെ വാടക ഒഴിവാക്കി മാതൃക കാട്ടണം. -------------- സ്​ക്രാപ്​ വ്യാപാരികളെ അവഗണിക്കരുത്​ എ.സി. കബീര്‍ (ജില്ല ​ട്രഷറർ, കേരള സ്‌ക്രാപ്പ് മര്‍ച്ചൻറ്​ അസോസിയേഷന്‍‍) TDL104 Kabeer സ്വന്തമായി വരുമാനം ഇല്ലാത്ത സമയത്തും നാട്ടിലെ സേവനപ്രവര്‍ത്തനങ്ങളിൽ വ്യാപാരികൾ സജീവമാണ്. തങ്ങളുടെ തൊഴിലാളികളുടെ വീട് പട്ടിണിയാകാതിരിക്കാനും ഇവര്‍ ശ്രദ്ധ പുലർത്തുന്നു. ഏറ്റവും താഴേക്കിടയിലുള്ള വിഭാഗമാണ് സ്‌ക്രാപ്പ് കച്ചവടക്കാർ. ജില്ലയില്‍ ഇത്തരം 100ലേറെ വ്യാപാര സ്ഥാപനങ്ങളാണുള്ളത്​. സമൂഹത്തില്‍ അവഗണിക്കപ്പെടുന്ന ഒരുവിഭാഗം ഉപജീവനം കണ്ടെത്തിയിരുന്ന ഈ മേഖലയുടെ പ്രതിസന്ധി പഠിക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story