Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2021 5:32 AM IST Updated On
date_range 26 July 2021 5:32 AM ISTഡാമില്‍ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു
text_fieldsbookmark_border
തൊടുപുഴ: കുളമാവ് ഡാമില്‍ മീന്‍പിടിക്കാന്‍ പോയി കാണാതായ സഹോദരങ്ങൾക്കായി തിരച്ചില്‍ തിങ്കളാഴ്ചയും തുടരും. നാല് ഡിങ്കികളിലായി തൊടുപുഴ, മൂവാറ്റുപുഴ അഗ്‌നിരക്ഷ സേനകളുടെ 11അംഗ മുങ്ങൽ വിദഗ്ധരടങ്ങുന്ന രണ്ട് സംഘം സ്‌കൂബ ടീമും ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമും ഞായറാഴ്ചയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാലാവസ്ഥ പ്രതികൂലമായതിനാല്‍ വൈകീട്ട് മൂന്ന് മണിയോടെ തിരച്ചില്‍ നിർത്തി. മുല്ലക്കാനം ചക്കിമാലി കോയിപ്പുറത്ത് കെ.കെ. ബിജു (38), സഹോദരന്‍ കെ.കെ. ബിനു (36) എന്നിവരെയാണ് ബുധനാഴ്ച രാവിലെ മുതല്‍ കാണാതായത്. കുളമാവില്‍നിന്ന് ഏറെ ഉള്ളിൽ വനമേഖലയിലാണ് ചക്കിമാലി പ്രദേശം. മീന്‍പിടിക്കാൻ ചൊവ്വാഴ്ച കെട്ടിയ വല അഴിച്ചെടുക്കാൻ ബുധനാഴ്ച പുലര്‍ച്ച അഞ്ചരയോടെയാണ് ഇവര്‍ ഡാമിലേക്ക് പോയത്. ------------------- ഊര് വിദ്യാകേന്ദ്രത്തിന് ലാപ്ടോപ് വെള്ളിയാമറ്റം: പഞ്ചായത്തിലെ തടിയനാല്‍ ഊര് വിദ്യാകേന്ദ്രത്തിലേക്ക് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ലാപ്ടോപ് കൈമാറി. കരിമണ്ണൂര്‍ ബി.ആര്‍.സിയുടെ കീഴിലെ ഏക ഊര് വിദ്യാകേന്ദ്രമാണ് തടിയനാലില്‍ പ്രവര്‍ത്തിക്കുന്നത്. ഊരില്‍ നിന്നുള്ള വളൻറിയര്‍ക്കാണ് കേന്ദ്രത്തിൻെറ ചുമതല. സമഗ്ര ശിക്ഷ ഇടുക്കിയുടെ നേതൃത്വത്തില്‍ ലഭ്യമാക്കിയ ലാപ്ടോപ് പഞ്ചായത്ത് പ്രസിഡൻറ് ഇന്ദു ബിജു വിദ്യാകേന്ദ്രം അധികൃതര്‍ക്ക് കൈമാറി. ഊരുമൂപ്പന്‍ സുധാകരന്‍, ബി.പി.സി സിേൻറാ ജോസഫ്, ബി.ആര്‍.സി ട്രെയിനര്‍ ഷീല തോമസ്, നാളിയാനി ജി.എല്‍.പി.എസ് അധ്യാപകന്‍ ജയിംസ് കെ.ജേക്കബ്, ഊരുവിദ്യാകേന്ദ്രം വളൻറിയര്‍ ആതിര ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ------ ചിത്രം TDL109 laptop: സമഗ്രശിക്ഷ ഇടുക്കി അനുവദിച്ച ലാപ്ടോപ് വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡൻറ് ഇന്ദു ബിജു തടിയനാല്‍ ഊര് വിദ്യാകേന്ദ്രം അധികൃതര്‍ക്ക് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story