Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൂന്നാറില്‍ മഴക്ക്...

മൂന്നാറില്‍ മഴക്ക് നേരിയ ശമനം; കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി

text_fields
bookmark_border
മൂന്നാർ: കാലവര്‍ഷം ശക്തമായ സാഹചര്യത്തിൽ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മൂന്നാറില്‍ കൂടുതല്‍ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മൂന്നാര്‍ മൗണ്ട് കാർമല്‍ ചര്‍ച്ച് ഓഡിറ്റോറിയം ക്യാമ്പില്‍ 44പേരെ താമസിപ്പിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് അന്തോണിയാര്‍ കോളനിയില്‍നിന്നടക്കം കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. 2005ല്‍ അന്തോണിയാര്‍ കോളനിയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് സ്ഥാപിച്ച ഭൂകമ്പമാപിനിയില്‍നിന്നുള്ള ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ്​ ലഭിച്ചിരുന്നു. എം.ജി കോളനിയിലെ ചില കുടുംബങ്ങളെയും മുന്‍കരുതല്‍ ഭാഗമായി ക്യാമ്പിലേക്ക് മാറ്റി. കോളനികളില്‍നിന്നുള്ള 114 പേര്‍ ബന്ധുവീടുകളിലേക്കും മാറി. കോവിഡ് സുരക്ഷ മാനദണ്ഡം പാലിച്ചാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. ക്യാമ്പില്‍ പ്രവേശിപ്പിക്കപ്പെട്ടവരെ ഞായറാഴ്ച കോവിഡ് പരിശോധനക്ക് വിധേയരാക്കി. ഡീന്‍ കുര്യാക്കോസ്​ എം.പി, എ. രാജ എം.എൽ.എ എന്നിവർ ക്യാമ്പ് സന്ദര്‍ശിച്ചു. സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണ, തഹസില്‍ദാര്‍ ആര്‍. രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൂന്നാറിലും സമീപമേഖലകളിലും സുരക്ഷ മുന്നൊരുക്കം. ---- ചിത്രം: TDL107 A Raja മൂന്നാര്‍ മൗണ്ട് കാർമല്‍ ചര്‍ച്ച് ഓഡിറ്റോറിയത്തിൽ തുറന്ന ക്യാമ്പ് എ. രാജ എം.എൽ.എ സന്ദര്‍ശിക്കുന്നു --------- ദുരന്തനിവാരണ സേന രംഗത്ത്​ മൂന്നാർ: കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ മൂന്നാറില്‍ ദുരന്തനിവാരണ സേനയെത്തി. മണ്ണിടിച്ചില്‍ ഉണ്ടായ മൂന്നാര്‍-ദേവികുളം റോഡിലെ മണ്ണ് നീക്കംചെയ്ത് ടെലിഫോണ്‍ ബന്ധം പുനഃസ്ഥാപിക്കാനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും സേന നേതൃത്വം നല്‍കി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേവികുളം മേഖലയിലേക്കുള്ള ടെലിഫോണ്‍ ബന്ധം നിലച്ചിരുന്നു. ആലപ്പുഴയില്‍നിന്നുള്ള 25 അംഗ സംഘമാണ് മൂന്നാറിൽ ക്യാമ്പ് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ മണ്ണിടിച്ചിലുണ്ടാകുകയും മഴ തുടര്‍ന്നാല്‍ പലയിടങ്ങളിലും മണ്ണിടിയാൻ സാധ്യത നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എന്‍.ഡി.ആര്‍.എഫ് സംഘത്തെ നിയോഗിച്ചത്. പെട്ടിമുടിയിലെ ദുരന്തഭൂമിയില്‍ എന്‍.ഡി.ആര്‍.എഫി​ൻെറ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. --------- ചിത്രം TDL106 Ndrf: മൂന്നാറിലെത്തിയ ദുരന്തനിവാരണ സേന ---------------- എം.പി സന്ദര്‍ശിച്ചു മൂന്നാർ: ഡീന്‍ കുര്യാക്കോസ് എം.പി കാലവര്‍ഷക്കെടുതിയില്‍ നാശം സംഭവിച്ച മൂന്നാറില്‍ സന്ദര്‍ശനം നടത്തി. ഞായറാഴ്ച ഉച്ചയോടെയാണ്​ എത്തിയത്​. മൂന്നാര്‍ മൗണ്ട് കാർമല്‍ ചര്‍ച്ച് ഓഡിറ്റോറിയം ക്യാമ്പിലെത്തി. മണ്ണിടിച്ചിലുണ്ടായ മൂന്നാര്‍-ദേവികുളം റോഡിലും പെരിയവരൈ പാലവും കണ്ടു. ----------- ചിത്രം TDL108 Deen at munnar: ഡീന്‍ കുര്യാക്കോസ് എം.പി മൂന്നാര്‍ മേഖലയില്‍ സന്ദര്‍ശനം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story