Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവാക്​സിനേഷൻ...

വാക്​സിനേഷൻ കേന്ദ്രങ്ങളിലെ ആൾക്കൂട്ടം

text_fields
bookmark_border
P/2 lead... പഞ്ചായത്തുകളും ജനപ്രതിനിധികളും വിഷയത്തിൽ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്ന്​ ആരോഗ്യവകുപ്പ്​ തൊടുപുഴ: കോവിഡ്​ വാക്​സിനേഷൻ കേന്ദ്രങ്ങളിലെ തിക്കും തിരക്കും ആശങ്കക്കിടയാക്കുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ സ്​പോട്ട്​ രജിസ്​ട്രേഷൻ നടക്കുന്ന സ്ഥാപനങ്ങൾക്ക്​ മുന്നിലുണ്ടാകുന്ന തിരക്കും ബഹളവും​ രോഗവ്യാപനമുണ്ടാക്കുമോ എന്ന ആശങ്കയാണ്​ നിലനിൽക്കുന്നത്​. നൂറുകണക്കിന്​ ആളുകളാണ്​ ഒ​ാരോ ​കേന്ദ്രത്തിലും എത്തുന്നത്​. ജനപ്രതിനിധികൾക്ക്​ താൽപര്യമുള്ളവർക്ക്​ സ്​ഥലത്തെത്താതെ ടോക്കൺ നൽകിവിടുന്നു എന്ന ആക്ഷേപവും ചിലയിടങ്ങളിൽനിന്ന്​ ഉയരുന്നതിനെ തുടർന്ന്​​ വാ​ക്കേറ്റവും ബഹളവും വരെ ഉണ്ടാകുന്നുണ്ട്​​. കട്ടപ്പന ടൗൺഹാളിൽ പ്രവർത്തിക്കുന്ന സ്ഥിരം വാക്സിനേഷൻ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം പ്രായമായവരും ആളുകളെ നിയന്ത്രിക്കാൻ നിയോഗിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥനും തിരക്കിൽപ്പെട്ട് നിലത്തുവീണ് പരിക്കേറ്റിരുന്നു. എത്തിച്ചിരിക്കുന്ന വാക്​സിൻ ഡോസിനേക്കാൾ മൂന്നിരട്ടിയിലധികം ആളുകളാണ് രാവിലെ 5.30 മുതൽ ചില കേന്ദ്രത്തിലെത്തി കാത്തുനിന്നത്. സ്​പോട്ട്​ രജിസ്​​ട്രേഷൻ കേന്ദ്രങ്ങളിൽ തിക്കും തിരക്കും കൂടിയ സാഹചര്യത്തിലാണ്​ വാക്​സിനേഷൻ കേന്ദ്രത്തിൽ വരുന്നവർക്ക്​ മാത്രം സ്ഥലത്തെത്തിയതിന്​ ശേഷം മുൻഗണന ക്രമത്തിൽ ടോക്കൺ വിതരണം ചെയ്യണമെന്ന്​ കഴിഞ്ഞ 20ന്​ ഡി.എം.ഒ നിർദേശം നൽകിയത്​. എന്നാൽ, ഇതിന്​ ശേഷവും കേന്ദ്രങ്ങളിലെ തിരക്കിന്​ ഒരു കുറവുമില്ല. ----------- ടോക്കൺ നൽകാൻ​ ജനപ്രതിനിധികളും ജനപ്രതിനിധികൾ അവർക്ക്​ താൽപര്യമുള്ളവർക്ക്​ ടോക്കൺ നൽകുന്നുണ്ടെന്നതാണ്​ ഒരു ആക്ഷേപം. പലയിടത്തും ഇവർക്ക്​ നൽകിയതിന്​ ശേഷമാണ്​ വാക്​സിനേഷൻ കേ​ന്ദ്രത്തിൽ രാവിലെ മുതൽ എത്തി കാത്തുനിൽക്കുന്നവർക്ക്​​ ടോക്കൺ നൽകുന്ന​ത​െത്ര​. ഇതാണ്​ തിരക്ക്​ കൂട്ടാൻ കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. സർക്കാർ നിർദേശിക്കുന്നത്​ ഓൺലൈൻ രജിസ്​ട്രേഷനാണെന്നാണ്​ ആരോഗ്യ വകുപ്പ്​ അധികൃതർ പറയുന്നത്​​. എന്നാൽ, ഈ സാഹചര്യത്തിൽ പല പഞ്ചായത്തുകളും വാക്​സിൻ കിട്ടുന്നില്ലെന്ന ആക്ഷേപവുമായി രംഗത്തുവന്നു. ഇതോടെ​​ 20 ​ശതമാനം ഓൺലൈനായും ബാക്കി 80സ്​പോട്ട്​ രജിസ്​ട്രേഷനായും മാറ്റിവെച്ചു​. വാർഡുകളിൽനിന്ന്​ മുൻഗണന ക്രമം അനുസരിച്ച്​ ആളുകളെ എത്തിക്കാനും നിർദേശംനൽകി എന്നാൽ, ജനങ്ങൾക്ക്​ ഇത്​ സംബന്ധിച്ച കൃത്യമായ നിർദേശങ്ങൾ ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്​. ------------ വകുപ്പുകളുടെ ഏകോപനമില്ലായ്​മ വീഴ്​ച പഞ്ചായത്തുകളും ജനപ്രതിനിധികളും വിഷയത്തിൽ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്ന്​ ആരോഗ്യവകുപ്പ്​ വിമർശനം ഉന്നയിക്കുന്നുണ്ട്​. വാർഡിൽനിന്ന്​ ആശാ പ്രവർത്തകരും വാർഡ്​ അംഗങ്ങളും തെരഞ്ഞെടുത്തുവിടുന്നവർക്ക്​ ​കേന്ദ്രത്തിൽ എത്തുന്ന മുറക്ക്​ ടോക്കൺ നൽകാനാണ്​ തീരുമാനിച്ചതെങ്കിലും ഈ മാനദണ്ഡം പലയിടങ്ങളിലും പാലിക്ക​പ്പെടുന്നില്ല​​. പഞ്ചായത്ത്​ തലത്തിൽ സ്​ക്രീനിങ് നടത്തിയാൽ സുഗമമായി വാക്​സിനേഷൻ നൽകാൻ കഴിയുമെന്നാണ്​ ആരോഗ്യപ്രവർത്തകർ പറയുന്നത്​. അതത്​ പഞ്ചായത്ത്​ ജനപ്രതിനിധിയും ആരോഗ്യവകുപ്പും കൃത്യമായ ഏകോപനത്തോടെ പ്രവർത്തിച്ചാൽ പ്രശ്​നപരിഹാരം ഉണ്ടാകുമെന്നും ഇവർ പറയുന്നു. പലയിടങ്ങളിലും ഇത്തരം ഏകോപനങ്ങൾ നടക്കാത്തതാണ്​ പ്രശ്​നങ്ങൾക്ക്​ കാരണം. തിരക്കും തർക്കവും തുടർന്നാൽ ഓൺലൈൻ സംവിധാനത്തിലേക്ക്​ മടങ്ങേണ്ടിവരുമെന്നാണ്​ ആരോഗ്യവകുപ്പ്​ അധികൃതർ നൽകുന്ന സൂചന. ജില്ലയിൽ 4,50,360 പേർക്ക്​ ഒന്നാംഡോസും 1,67,223 പേർക്ക്​ രണ്ടാംഡോസ്​ വാക്​സിനുമാണ്​​ ജില്ലയിൽ നൽകിയത്​. 45 വയസ്സിന്​ മുകളിൽ പ്രായമുള്ള 3,23,209 പേരും 18നും 44നും ഇടയിൽ പ്രായമുള്ള 91,392 പേരും ഇതുവരെ വാക്​സിൻ എടുത്തു. സർക്കാർ തലത്തിൽ 50 വാക്​സിനേഷൻ കേന്ദ്രങ്ങളാണുള്ളത്​. 22535 കോവിഡ്​ മുന്നണി പോരാളികള​ും 13274 ആരോഗ്യപ്രവർത്തകരും വാക്​സിൻ സ്വീകരിച്ചു. ---------------------- ​TDL PARAKKADAVU തൊടുപുഴ പാറക്കടവിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പിന്​ ടോക്കൻ കിട്ടാൻ കാത്തുനിൽക്കുന്നവർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story