Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാലവർഷം: വൈദ്യുതി...

കാലവർഷം: വൈദ്യുതി മുടക്കം പതിവ്​

text_fields
bookmark_border
അടിമാലി: കാലവർഷം ശക്തമായ​േതാടെ ദേവികുളം മണ്ഡലത്തിൽ ഭൂരിഭാഗം മേഖലകളും ഇരുട്ടിൽ. മറയൂർ, കാന്തലൂർ, വട്ടവട, മാങ്കുളം, പള്ളിവാസൽ, ചിന്നക്കനാൽ, അടിമാലി, വെള്ളത്തൂവൽ പഞ്ചായത്തുകളിലാണ് ​െവെദ്യുതി മുടക്കം പതിവായത്. ഇതുമൂലം നൂറുകണക്കിന് വിദ്യാർഥികളുടെ ഓൺലൈൻ പഠനം മുടങ്ങുന്നു. മാങ്കുളം, മറയൂർ, കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിൽ കഴിഞ്ഞ നാലുദിവസത്തിനിടെ 10 മണിക്കൂറിൽ താഴെയാണ് ​െവെദ്യുതി എത്തിയത്. ​െവെദ്യുതി വരു​േമ്പാഴാണെങ്കിൽ ​േവാൾട്ടേജുമില്ല. രണ്ട് ആഴ്ചയായി മിക്ക ദിവസങ്ങളിലും പകൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു. ബി.എസ്.എൻ.എല്ലിനെ ആശ്രയിച്ചാണ് ഇവിടെ മൊബൈൽ കവറേജ്. ഭൂരിഭാഗം ബി.എസ്.എൻ.എൽ ടവറുകൾക്കും ബാറ്ററികൾ ഇല്ല. ഇതാേടെ ​െവെദ്യുതി മുടങ്ങിയാൽ ​െമാെബെൽ ടവറുകളും നിശ്ചലമാകും. പ്രദേശത്തി​ൻെറ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുത്ത് ആദിവാസി വിദ്യാർഥികളടക്കമുള്ളവരുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ടവർ ക്രമീകരണം നടത്തണമെന്ന ആവശ്യം ശക്തമാണ്. നെറ്റ്‌വർക്ക് കവറേജ് കുറവായതുമൂലം വിദ്യാർഥികളുടെ ഓൺലൈൻ പഠനം താളംതെറ്റുന്നതായി നാട്ടുകാർ പറഞ്ഞു. വട്ടവട, മാങ്കുളം, കാ ന്തലൂർ, മറയൂർ പഞ്ചായത്തുകളിലാണ് ഇൻറർനെറ്റ് കവറേജ് കുറവുള്ളത്. ഇവിടെ മൊബൈൽ ടവർ സ്ഥാപിക്കുകയോ, സമീപത്തെ ടവറുകളുടെ പരിധി വർധിപ്പിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story