Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2021 5:28 AM IST Updated On
date_range 25 July 2021 5:28 AM ISTവീടിെൻറ ഭിത്തിയിടിഞ്ഞു
text_fieldsbookmark_border
വീടിൻെറ ഭിത്തിയിടിഞ്ഞു കട്ടപ്പന: കനത്തമഴയിൽ സംരക്ഷണഭിത്തിയിടിഞ്ഞ് വീട് വാസയോഗ്യമല്ലാതായി. ഇരട്ടയാർ പഞ്ചായത്തിലെ നാങ്കുതൊട്ടി കുരിശ്ശുമല മണ്ണോക്കുളത്ത് മോനച്ചൻെറ വീടാണ് തകർന്നത്. വെള്ളിയാഴ്ച രാത്രിയിൽ പെയ്ത മഴയിലാണ് പതിനഞ്ചടിയോളം ഉയരമുള്ള സംരക്ഷണഭിത്തി ഇടിഞ്ഞത്. ഈസമയം മോനച്ചനും ഭാര്യയും മൂന്ന് മക്കളും മൂത്ത സഹോദരിയും വീട്ടിലുണ്ടായിരുന്നു. സംരക്ഷണ ഭിത്തിയുടെ ഒരുഭാഗം പൂർണമായും ഇടിഞ്ഞ് റോഡിലേക്കാണ് പതിച്ചത്. കുടുംബം വാടകവീട്ടിലേക്ക് മാറി. 2018 പ്രളയത്തിൽ വീടിന് പിറകിൽ മണ്ണിടിഞ്ഞിരുന്നു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോസ് സ്കറിയ കണ്ണമുണ്ടയിൽ സ്ഥലത്ത് എത്തിയിരുന്നു. നാലുലക്ഷം രൂപ വായ്പയെടുത്താണ് ചുമട്ടുതൊഴിലാളിയായ മോനച്ചൻ വീടിൻെറ സംരക്ഷണഭിത്തി കെട്ടിയത്. --------------- ഫോട്ടോ. ഇരട്ടയാർ നാങ്കുതൊട്ടി കുരിശുമല മണ്ണോക്കുളത്ത് മോനച്ചൻെറ വീടിൻെറ സംരക്ഷണഭിത്തി ഇടിഞ്ഞപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story