Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപെരിയവരൈ പാലത്തിന്...

പെരിയവരൈ പാലത്തിന് സമീപം പാതയോരമിടിഞ്ഞു

text_fields
bookmark_border
മൂന്നാർ: മഴ കനത്തതോടെ മൂന്നാര്‍-ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ പെരിയവരൈ പാലത്തിന് സമീപം പാതയോരമിടിഞ്ഞത് അപകട ഭീഷണിയായി. റോഡി​ൻെറ ഒരുവശമിടിഞ്ഞ് സമീപ പുഴയിലേക്ക് പതിച്ച​ു​. ശനിയാഴ്ച രാവിലെ ഭാരം കയറ്റി ഇതുവഴിയെത്തിയ ലോറി ചളിയില്‍ പൂണ്ടു. ഒരുവര്‍ഷം മുമ്പായിരുന്നു പെരിയവരൈയില്‍ പുതുതായി നിര്‍മിച്ച പാലം ഗതാഗതത്തിനായി തുറന്നത്. മഴക്കാലങ്ങളില്‍ പെരിയവരൈയില്‍ പാലം ഒലിച്ചുപോയി ഗതാഗത തടസ്സമുണ്ടാകുന്നത് പതിവായിരുന്നു. പുതിയപാലത്തിലൂടെ ഈ പ്രശ്നം പരിഹരിച്ചതിന് പിന്നാലെയാണ് പ്രദേശത്ത് പാതയോരമിടിഞ്ഞ് വീണ്ടും പ്രതിസന്ധി രൂപംകൊണ്ടത്​. ഗതാഗത തടസ്സമുണ്ടാകാതെ കാര്യങ്ങള്‍ സുഗമമാക്കാനുള്ള ശ്രമം നടത്തുമെന്ന് സ്ഥലം സന്ദര്‍ശിച്ച എ. രാജ എം.എൽ.എ പറഞ്ഞു. ------------------------ ​TDL PALAM പെരിയവരൈ പാലത്തിന് സമീപം പാതയോരമിടിഞ്ഞ ഭാഗം ------------------ മണ്ണിടിച്ചിൽ വ്യാപകം മൂന്നാറിൽ ദുരിതാശ്വാസ ക്യാമ്പ്​ തുറന്നു ഇടുക്കി: കാലവര്‍ഷത്തെ തുടര്‍ന്ന് മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്നാറിലെ കൂടുതല്‍ ഇടങ്ങളില്‍ മണ്ണിടിഞ്ഞു. മൂന്നാര്‍ ടൗണില്‍ പൊലീസ് കാൻറീന്​ സമീപം വെള്ളിയാഴ്ച രാത്രിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. പിന്നീട് മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു. മൂന്നാര്‍-മറയൂര്‍ റോഡില്‍ പെരിയവരൈ പാലത്തിന് സമീപം പാതയുടെ വശമിടിഞ്ഞത് അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. ദേവികുളം മൂന്നാര്‍ റോഡില്‍ സര്‍ക്കാര്‍ കോളജിന് സമീപം മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇതുവഴിയുള്ള ഗതാഗതം വെള്ളിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പൂര്‍ണതോതിലായിട്ടില്ല. ജാഗ്രത നടപടികളുടെ ഭാഗമായി മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഇക്കാനഗര്‍ സ്വദേശികളായ രണ്ടുപേരെ ഇവിടേക്ക്​ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ കുടുംബങ്ങളെ ഉൾക്കൊള്ളാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയതായി മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അടിമാലി മുതല്‍ മൂന്നാര്‍ വരെ ദേശീയപാതയുടെ ചില ഭാഗങ്ങളില്‍ നേരിയതോതിലുള്ള മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസത്തെ മഴയില്‍ ആനച്ചാല്‍ മന്നാക്കുടിയില്‍ മരുതനാക്കുന്നേല്‍ ഷൈജ​ൻെറ വീട് തകര്‍ന്നു. ശബ്​ദംകേട്ട് ഷൈജനും കുടുംബവും പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി. ----------- പുഴകളിൽ ജലനിരപ്പ്​ ഉയരുന്നു അടിമാലി: ദേവിയാര്‍പുഴ, മുതിരപ്പുഴ, കന്നിമല,നല്ലതണ്ണി തുടങ്ങിയ പുഴകളിലൊക്കെയും ഉയര്‍ന്ന ജലനിരപ്പും അപകടകരമായ ഒഴുക്കുമുണ്ട്. മാട്ടുപ്പെട്ടി, കുണ്ടള, ഹെഡ് വര്‍ക്സ്, പൊന്മുടി, ചെങ്കുളം അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. മറയൂര്‍ സ്വദേശിയായ സത്യബാല​ൻെറ വീടി​ൻെറ ഭിത്തി മഴയില്‍ ഇടിഞ്ഞുവീണു. കണക്കുകള്‍ പ്രകാരം മൂന്നാര്‍ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത് കനത്തമഴയാണ്. മഴ ഇനിയും കനത്ത് കൂടുതല്‍ നാശമുണ്ടാകുമോയെന്ന ആശങ്ക അടിമാലി, മൂന്നാര്‍, ദേവികുളം മേഖലകളിലെ ആളുകള്‍ പങ്കു​െവക്കുന്നുണ്ട്. മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രതയിലാണ്. ------------ ​TDL VEEDU THAKARNNU SHAIJAN മഴയില്‍ തകര്‍ന്ന മന്നാക്കുടി മരുതനാക്കുന്നേല്‍ ഷൈജ​ൻെറ വീട് ---------- TDL VEEDINTE MATHIL ഇരട്ടയാർ കുരിശുമ്മൽ മണ്ണോക്കുളത്ത് മോനച്ച​ൻെറ വീടി​ൻെറ സംരക്ഷണ ഭിത്തി ഇടിഞ്ഞ്​ വീട് വാസയോഗ്യമല്ലാതായപ്പോൾ -------------- ഇടുക്കിയിൽ ടൂറിസം കേന്ദ്രങ്ങള്‍ തുറന്നെന്ന പ്രചാരണം വ്യാജം ​െതാടുപുഴ: ഇടുക്കി ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ തുറന്നതായി വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി). ഇത് വിവിധ കേന്ദ്രങ്ങളില്‍ ജീവനക്കാരുമായി സംഘര്‍ഷമുണ്ടാകുന്നതിന് കാരണമാകുന്നു. ഇടുക്കി ഡി.ടി.പി.സിയുടെ കീഴിലെ വിനോദ കേന്ദ്രങ്ങള്‍ പുതിയ സര്‍ക്കാര്‍ ഉത്തരവുണ്ടാകുന്നതുവരെ തുറന്നു പ്രവര്‍ത്തിക്കില്ലെന്​​ ഡി.ടി.പി.സി സെക്രട്ടറി പി.എസ്​. ഗിരീഷ് അറിയിച്ചു. നിലവിലെ ഇളവുകളനുസരിച്ച് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും ഒരു ഡോസ് എങ്കിലും കോവിഡ് വാക്‌സിനെടുത്തത് തെളിയിക്കുന്ന രേഖകള്‍ കൈവശമുള്ളവര്‍ക്കും റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ഹോം സ്​റ്റേ, സര്‍വിസ് വില്ലകളിലും താമസിക്കുന്നതിന് തടസ്സമുണ്ടാകില്ലെന്നും ഇദ്ദേഹം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story