Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2021 5:28 AM IST Updated On
date_range 25 July 2021 5:28 AM ISTസുമിമോളുടെ ചികിത്സക്കായി ഒന്നാംഘട്ട തുക കൈമാറി
text_fieldsbookmark_border
നെടുങ്കണ്ടം: ഇരു വൃക്കകളും തകരാറിലായ കൂട്ടാര്‍ സ്വദേശി സുമിമോളുടെ ചികിത്സ ചെലുവകള്‍ക്കായി കരുണാപുരത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്വരൂപിച്ച തുക ജനകീയ സമിതിക്ക്്് കൈമാറി. കരുണാപുരം ഗ്രാമപഞ്ചായത്തിൻെറ വിവിധ മേഖലകളിലായി പ്രവര്‍ത്തിക്കുന്ന 300ഓളം കുടുംബശ്രീ സംഘങ്ങളുടെ നേതൃത്വത്തില്‍ സ്വരൂപിച്ച 2,40,000 രൂപയാണ് ജനകീയ സമിതി ചെയര്‍പേഴ്സനായ കരുണാപുരം പഞ്ചായത്ത് പ്രസിഡൻറ് വിന്‍സി വാവച്ചൻ, കുടുംബശ്രീ ചെയര്‍പേഴ്സൻ ഷോളി കൈമാറിയത്. കൂട്ടാര്‍ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച 15,000 രൂപയും സമിതിക്ക് കൈമാറി. വൃക്കകൾ തകരാറിലായി ഒരുവര്‍ഷമായി ചികിത്സയിലായ സുമിേമാള്‍ക്ക്്് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്്് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി. സഹോദരിയാണ് വൃക്ക നല്‍കിയത്. ചികിത്സ ചെലവുകള്‍ക്കായി ആകെ 15 ലക്ഷത്തോളം രൂപയാണ് വേണ്ടത്. നിലവില്‍ 10 ലക്ഷത്തോളം രൂപ ജനകീയ കൂട്ടായ്മ കണ്ടെത്തി. തുടര്‍ ചികിത്സക്കാവശ്യമായ തുക ജനകീയ പങ്കാളിത്തത്തില്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് സമിതി. കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് ജനകീയ സമിതിയുടെ പ്രവര്‍ത്തനം. ചടങ്ങില്‍, കരുണാപുരം പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍, സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story