Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഈ ബൈപാസിൽ നടക്കാം,...

ഈ ബൈപാസിൽ നടക്കാം, ഓടാം, ഇരിക്കാം...

text_fields
bookmark_border
* 1.7 കിലോമീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയിലുമായി നിർമിക്കുന്ന റോഡ്​ വ്യായാമ- വിനോദങ്ങൾക്ക്​ കൂടി ഉപയോഗപ്പെടും തൊടുപുഴ: തൊടുപുഴ നഗരത്തിൽ പുതിയ ബൈപാസി​ൻെറ നിര്‍മാണം ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. കോലാനി-​െവങ്ങല്ലൂര്‍ ബപൊസിലെ വെങ്ങല്ലൂര്‍ പാലത്തിനുസമീപത്തുനിന്ന് ആരംഭിച്ച് തൊടുപുഴയാറി​ൻെറ തീരത്തുകൂടി തൊടുപുഴ - പാലാ റോഡിലെ ധന്വന്തരി ജങ്ഷനിൽ എത്തിച്ചേരുന്നതാണ് പുതിയ ബൈപാസ്. 1.7 കിലോമീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയിലുമാണ് റോഡ്. പുഴയോരത്തി​ൻെറ അരിക്​ കെട്ടുന്നുണ്ട്​. തൊടുപുഴയിലെ എട്ടാമത്തെ ബൈപാസ് റോഡാണ് ഇത്. വാഹന ഗതാഗതത്തിന് പുറമെ ജനങ്ങള്‍ക്ക് പ്രഭാത വ്യായാമത്തിനും വൈകുന്നേരങ്ങളില്‍ കുടുംബമായി എത്തി സമയം ചെലവഴിച്ച് പുഴയുടെ പ്രകൃതിരമണീയത ആസ്വദിക്കുന്നതുമുള്‍പ്പെടെ വിവിധോദ്ദേശ പദ്ധതിയാണ് പുതിയ ബൈപാസ്. പുഴയോരത്ത് രണ്ടുമീറ്റര്‍ വീതിയില്‍ ജോഗിങ്​ ട്രാക്ക് കൂടി നിര്‍മിക്കും. പുഴയോരത്തും മറുവശത്തും പൂമരങ്ങള്‍ നട്ടുപിടിപ്പിച്ച്​ മനോഹരമാക്കും. അലങ്കാര സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിക്കും. ----------- ​േബാക്​സ്​.............. നഷ്​ടപരിഹാരം 10.50 കോടി റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തതിന് നഷ്​ടപരിഹാരമായി 10.50 കോടിയാണ് വകയിരുത്തിയത്. 6.30 കോടിയാണ് നിര്‍മാണ ചെലവ്. കലുങ്കുകളുടെ നിര്‍മാണവും റോഡ് ഫോര്‍മേഷനുമാണ് ഇ​േപ്പാള്‍ നടക്കുന്നത്. ------------------ ​TDL BYPASS ​െതാടുപുഴയിൽ പുരോഗമിക്കുന്ന ബൈപാസ്​ നിർമാണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story