Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right'കമ്പംമെട്ടില്‍...

'കമ്പംമെട്ടില്‍ ആര്‍.ടി.ഒ ചെക്ക്പോസ്​റ്റ്​ വേണം'

text_fields
bookmark_border
നെടുങ്കണ്ടം: കേരള-തമിഴ്നാട് അതിര്‍ത്തിയായ കമ്പംമെട്ടില്‍ പുതുതായി ആര്‍.ടി.ഒ ചെക്ക്പോസ്​റ്റ്​ അനുവദിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്​ ജില്ല പ്രസിഡൻറ് ​സിബി മൂലേപറമ്പില്‍ ഗതാഗതമന്ത്രി ആൻറണി രാജുവിന്​ നൽകിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഉടുമ്പന്‍ചോല, നെടുങ്കണ്ടം, ഇരട്ടയാര്‍, കട്ടപ്പന, വണ്ടന്മേട്, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിലെ ആയിരക്കണക്കിന്​ ആളുകളാണ് കമ്പംമെട്ട്​ വഴി തമിഴ്നാട്ടിലേക്ക് ദൈനംദിനം പോകുന്നത്. നിലവില്‍ ഈ പ്രദേശത്തെ ആളുകള്‍ ബംഗളൂരു, മൈസൂരു തുടങ്ങിയ സ്ഥലത്തേക്ക് പോകണമെങ്കില്‍ നെടുങ്കണ്ടത്തുനിന്ന്​ 40 കിലോമീറ്റര്‍ അകലെയുള്ള കുമളി ആര്‍.ടി.ഒ ചെക്പോസ്​റ്റില്‍ പോയി പെര്‍മിറ്റ് വാങ്ങണം. എന്നാല്‍, കമ്പംമെട്ടില്‍ ചെക്ക്​പോസ്​റ്റ്​ വന്നാല്‍ നെടുങ്കണ്ടത്തുനിന്ന്​ 32കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച്​ തമിഴ്നാട്ടില്‍ എത്താം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story