Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകരിമണ്ണൂർ സെൻറ്​...

കരിമണ്ണൂർ സെൻറ്​ ജോസഫ്സിൽ വിവിധ ക്ലബുകൾക്ക്​ തുടക്കം

text_fields
bookmark_border
കരിമണ്ണൂർ സൻെറ്​ ജോസഫ്സിൽ വിവിധ ക്ലബുകൾക്ക്​ തുടക്കം കരിമണ്ണൂർ: സൻെറ്​ ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം ഓൺലൈനായി നടത്തി. 2021-22 അധ്യയനവർഷത്തെ ക്ലബ് പ്രവർത്തനങ്ങൾ ആയുർവേദ ചികിത്സ വിദഗ്ധൻ ഡോ. സതീഷ് വാര്യർ ഉദ്​ഘാടനം ചെയ്​തു. സ്കൂൾ മാനേജർ ഡോ. സ്​റ്റാൻലി പുൽപ്രയിൽ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ബിസോയ് ജോർജ്, ഹെഡ്മാസ്​റ്റർ സജി മാത്യു, പി.ടി.എ പ്രസിഡൻറ്​ കരിമണ്ണൂർ പഞ്ചായത്ത്‌ അംഗം ലിയോ കുന്നപ്പിള്ളി, സീനിയർ ടീച്ചർ ഷേർലി ജോൺ വടക്കേക്കര, വിദ്യാരംഗം കൺവീനർ സിസ്​റ്റർ എസ്​.ഡി നിസ്തുല എന്നിവർ സംസാരിച്ചു. ഒളിമ്പിക്സിനെ വരവേറ്റ്​ ഇടുക്കി തൊടുപുഴ: ടോക്യോ ഒളിമ്പിക്സിന് അഭിവാദ്യമർപ്പിച്ച്​ ജില്ല ഒളിമ്പിക്​ അസോസിയേഷൻ ആഭിമുഖ്യത്തിൽ മൂന്നാർ, നെടുങ്കണ്ടം, തൊടുപുഴ എന്നീ കേന്ദ്രങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ദീപം തെളിച്ചു. തൊടുപുഴയിൽ നാലു പ്രധാന പാതകളിൽനിന്ന്​ ദീപശിഖയും വഹിച്ചുള്ള ചെറുസംഘങ്ങൾ ഗാന്ധി സ്​ക്വയറിൽ എത്തിച്ചേർന്നു. ഫുട്​ബാൾ അസോ. സെക്രട്ടറി ജോസ്​ പുളിക്കൻ, മർച്ചൻറ്​ അസോസിയേഷൻ സെക്രട്ടറി നാസർ സൈര, ഹാൻഡ്ബാൾ അസോ. സെക്രട്ടറി റഫീഖ്​ പള്ളത്തുപറമ്പ്​, മർച്ചൻറ്​ യൂത്ത് വിങ്​ പ്രസിഡൻറ്​ എം.പി. താജു, ബാഡ്മിൻറൺ അസോ. വൈസ് പ്രസിഡൻറ്​ സൈജൻ സ്​റ്റീഫൻ, മർച്ചൻറ്​ അസോ. പ്രസിഡൻറ്​ ടി.സി. രാജു, ഡോ. ബോബു ആൻറണി, രമേശ് കുട്ടപ്പാസ്​ എന്നിവർ നയിച്ച ദീപശിഖാ റാലികളും വണ്ടമറ്റം അക്വാറ്റിക് സൻെററിൽനിന്ന്​ 10 ബുള്ളറ്റ് ബൈക്കുകളുടെ അകമ്പടിയോടെ ദീപശിഖ റാലിയും ഗാന്ധിസ്​ക്വയറിലെ ഒളിമ്പിക് വില്ലേജിലെത്തി. നഗരസഭ ചെയർമാൻ സനീഷ് ജോർജ്​, ഡിവൈ.എസ്​.പി കെ. സദൻ, ജില്ല ഒളിമ്പിക് അസോ. പ്രസിഡൻറ് സുനിൽ സെബാസ്​റ്റ്യൻ, മർച്ചൻറ്​ അസോ. പ്രസിഡൻറ്​ ടി.സി. രാജു, പ്രിൻസ്​ കെ.മറ്റം എന്നിവർ ചേർന്ന് ദീപശിഖകൾ ഏറ്റുവാങ്ങി. സുനിൽ സെബാസ്​റ്റ്യ​ൻെറ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരള ഒളിമ്പിക് അസോ. ജോയൻറ്​ സെക്രട്ടറി ശരത് യു.നായർ ആമുഖപ്രഭാഷണം നടത്തി. ഫയർ സ്​റ്റേഷൻ ഒാഫിസർ രാജൻ , ബേബി വർഗീസ്​, കെ.ശശിധരൻ, മനോജ് കോക്കാട്ട്, എൻ. രവീന്ദ്രൻ, ബിനു ജെ.കൈമൾ, ബി.പി. മുഹമ്മദ് ബഷീർ, ജെയ്സൺ ജോസഫ്, വിനോദ് വിൻസൻെറ്​ എന്നിവർ സംസാരിച്ചു. എം.എസ്​. പവനൻ സ്വാഗതവും എം.എൻ. ബാബു നന്ദിയും പറഞ്ഞു. ഒളിമ്പിക്സ് ​പ്രചാരണ പരിപാടിയുടെ ഭാഗമായി സജൻ പ്രകാശിന് അഭിവാദ്യമർപ്പിച്ചുള്ള 300 കിലോമീറ്റർ റിലേ നീന്തൽ വണ്ടമറ്റം അക്വാട്ടിക് സൻെററിൽ ആരംഭിച്ചു. ജില്ല ഒളിമ്പിക് അസോ. പ്രസിഡൻറ് സുനിൽ സെബാസ്​റ്റ്യൻ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത്​ അംഗം പോൾസൺ മാത്യു അധ്യക്ഷനായിരുന്നു. ട്രയാത്തലൺ അസോ. സംസ്​ഥാന പ്രസിഡൻറ് ബിനു ജെ.കൈമൾ മുഖ്യ പ്രഭാഷണം നടത്തി. ആഗസ്​റ്റ്​ എട്ട്​ വരെയാണ്​ റിലെ നീന്തൽ. പ​െങ്കടുക്കാൻ 9447223674 എന്ന നമ്പറിൽ ബന്ധപ്പെടണം. TDL103 OLYMPIC ടോക്യോ ഒളിമ്പിക്സിന് അഭിവാദ്യമർപ്പിച്ച്​ ജില്ല ഒളിമ്പിക്​ അസോ. ആഭിമുഖ്യത്തിൽ തൊടുപുഴയിൽ ദീപം തെളിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story