Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2021 5:28 AM IST Updated On
date_range 24 July 2021 5:28 AM ISTചിലവിലെ റോഡുകൾക്ക് ശാപമോക്ഷം വേണം
text_fieldsbookmark_border
ചിലവ്: തൊടുപുഴ നഗരത്തിൽനിന്ന് 12കിലോമീറ്റർ അകലെ ആലക്കോട് പഞ്ചായത്തിലെ ചിലവ് പ്രദേശത്തേക്കുള്ള പ്രധാന റോഡുകൾ വർഷങ്ങളായി തകർന്നുകിടന്നിട്ടും ജനപ്രതിനിധികളും അധികൃതരും തിരിഞ്ഞുനോക്കുന്നില്ല. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകൾ നന്നാക്കണമെന്ന ആവശ്യത്തോട് അധികാര കേന്ദ്രങ്ങൾ മുഖംതിരിക്കുകയാണ്. മെറ്റലിളകി കുണ്ടും കുഴിയുമായി മാറിയ റോഡിൽ ഇരുചക്രവാഹനങ്ങളും കാൽനടക്കാരും അപകടത്തിൽപ്പെടുന്നതും പതിവാണ്. തൊടുപുഴ-വെള്ളിയാമറ്റം റൂട്ടിലെ കലയന്താനിയിൽനിന്ന് ചിലവ് വഴി കരിമണ്ണൂരിലേക്കുള്ള ഏഴ് കിലോമീറ്റർ റോഡിൽ റീടാറിങ് നടന്നിട്ട് 15 വർഷം കഴിഞ്ഞു. കലയന്താനി മുതൽ മാരാംപാറ ഭാഗം വരെയാണ് റോഡ് കൂടുതൽ തകർന്നത്. ദിവസവും നൂറുകണക്കിന് വാഹനങ്ങളും ആളുകളും സഞ്ചരിക്കുന്ന റോഡിൻെറ പലഭാഗത്തും വലിയ കുഴികളും കിടങ്ങുകളും രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം ടാക്സികളും ഒാേട്ടാകളും ഒാട്ടംവരാൻ പോലും മടിക്കുകയാണ്. ഇരുചക്രവാഹനങ്ങൾ പലതവണ ഇവിടങ്ങളിൽ അപകടത്തിൽപ്പെടുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. സമീപ പ്രദേശങ്ങളിലുള്ളവർക്ക് ൈഹറേഞ്ചിലേക്കുള്ള എളുപ്പമാർഗം കൂടിയാണിത്. റോഡ് നിർമാണത്തിന് ഫണ്ട് അനുവദിച്ചതായി തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് ഫ്ലക്സ് സ്ഥാപിച്ച് ആലക്കോട് പഞ്ചായത്ത് മുൻ ഭരണസമിതി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായും ആക്ഷേപമുണ്ട്. തൊടുപുഴ-കരിമണ്ണൂർ റൂട്ടിലെ പട്ടയംകവലയിൽനിന്ന് ആരംഭിക്കുന്ന ആർപ്പാമറ്റം-ചിലവ്-വെള്ളാന്താനം റോഡും തകർന്നിട്ട് വർഷങ്ങളായി. കാലവർഷവും ഭാരവാഹനങ്ങളുടെ സഞ്ചാരവും മൂലം ഒമ്പത് കിലോമീറ്റർ വരുന്ന റോഡ് ഇപ്പോൾ തീർത്തും സഞ്ചാരയോഗ്യമല്ലാതായി. മുൻകാലങ്ങളിൽ റോഡ് തകർന്നപ്പോഴൊക്കെ പേരിനുമാത്രം അറ്റകുറ്റപ്പണി നടത്തുകയാണ് ചെയ്തത്. വർഷങ്ങളോളം തകർന്നുകിടന്ന ആലക്കോട്-ചിലവ് റോഡ് ഏതാനും മാസം മുമ്പാണ് അറ്റകുറ്റപ്പണി നടത്തിയത്. അടുത്തിടെ ചിലവിലെത്തിയ മന്ത്രി റോഷി അഗസ്റ്റിന് റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. Box ഇൗ വർഷംതന്നെ പണി പൂർത്തിയാക്കും-അസി. എക്സി. എൻജിനീയർ കലയന്താനി-ചിലവ്-കരിമണ്ണൂർ, ആർപ്പാമറ്റം-ചിലവ്-വെള്ളാന്താനം റോഡുകളുടെ അറ്റകുറ്റപ്പണി ഇൗവർഷം തന്നെ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം തൊടുപുഴ സബ്ഡിവിഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. കഴിഞ്ഞവർഷം തന്നെ ഇരു റോഡുകളുടെയും എസ്റ്റിമേറ്റ് തയാറാക്കി സർക്കാറിന് സമർപ്പിച്ചിരുന്നു. എന്നാൽ, ഫണ്ട് അനുവദിച്ചുകിട്ടിയില്ല. ഇത്തവണ സർക്കാറിന് സമർപ്പിച്ച പദ്ധതികളിൽ ആദ്യ പരിഗണന ഇൗ റോഡുകൾക്കാണ്. ഭരണാനുമതി കിട്ടിയാലുടൻ ടെൻഡർ നടപടി പൂർത്തിയാക്കി കാലാവസ്ഥ അനുകൂലമാകുന്ന മുറക്ക് അറ്റകുറ്റപ്പണി നടത്തും. ഒക്ടോബർ-നവംബർ മാസത്തോടെ ജോലി ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ചിത്രം TDL102 Road ആർപ്പാമറ്റം-വെള്ളാന്താനം റോഡ് ചിലവ് ഭാഗത്ത് പൂർണമായി തകർന്നനിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story