Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2021 5:28 AM IST Updated On
date_range 24 July 2021 5:28 AM ISTപരക്കെ മഴ; മൂന്നാറിൽ മണ്ണിടിച്ചിൽ
text_fieldsbookmark_border
* രാത്രി യാത്ര ഒഴിവാക്കണമെന്ന് കലക്ടർ p-4 lead തൊടുപുഴ: ജില്ലയില്‍ ശക്തമായ മഴയും കാറ്റും തുടരുന്നു. ദേവികുളം, പീരുമേട് താലൂക്കുകളിൽ കനത്ത മഴയാണ് വെള്ളിയാഴ്ച വരെ പെയ്തത്. ദേവികുളം- 119.6 മി.മി, പീരുമേട്-95 മി.മി, ഉടുമ്പൻ ചോല-48.2 മി.മി, ഇടുക്കി- 27.8 മി.മി, തൊടുപുഴ-15.8 മി.മി എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിൽ രേഖപ്പെടുത്തിയ മഴ. 24 മണിക്കൂറിനിടെ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടിൽ ഒരടി വെള്ളം ഉയർന്നിട്ടുണ്ട്. വ്യാഴാഴ്ച ഇടുക്കി അണക്കെട്ടിൽ 2364.40 അടിയും മുല്ലപ്പെരിയാറിൽ 130.25 അടിയുമായിരുന്ന ജലനിരപ്പ് വെള്ളിയാഴ്ച 2365.20, 131.50 എന്നിങ്ങനെയാണ് ഉയർന്നത്. മൂന്നാർ സർക്കാർ കോളജിന് സമീപവും മൂന്നാർ-മറയൂർ റോഡിലുമാണ് മണ്ണിടിച്ചിലുണ്ടായത്. ഇതേ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. റോഡുകളിലേക്ക് മണ്ണിടിച്ചില്‍ മരച്ചില്ലകള്‍ എന്നിവ വീഴാന്‍ സാധ്യതയുള്ളതിനാൽ പൊതുജനങ്ങള്‍ രാത്രികാലയാത്ര ഒഴിവാക്കണമെന്ന് ജില്ല കലക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. ജലാശയങ്ങള്‍, പുഴ, തോട് മുതലായവയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുമെന്നതിനാല്‍ പൊതുജനങ്ങള്‍, മീന്‍പിടിക്കുന്നവര്‍, വിനോദസഞ്ചാരികള്‍ മുതലായവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ജില്ലയിലെ വിനോദസഞ്ചാര മേഖലകളില്‍ ആവശ്യമായ അപായ സൂചനകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഡി.ടി.പി.സി ഉറപ്പാക്കണം. ശക്തമായ കാറ്റ് മൂലം മരച്ചില്ലകള്‍ വീണ് വൈദ്യുതി കമ്പി പൊട്ടി വീഴാന്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും കെ.എസ്.ഇ.ബി അധികൃതര്‍ അപകടസാധ്യത ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കലക്ടർ പറഞ്ഞു. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാല്‍, എല്ലാവിധ കൂടിച്ചേരലുകളും പൊതുപരിപാടികളും നിരോധിച്ചിട്ടുണ്ടെന്നും അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു. ക്വാറൻറീൻ കോവിഡ് മാനദണ്ഡങ്ങള്‍ എന്നിവയുടെ ലംഘനം നടത്തുന്നവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കും. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ ഇടയ്ക്കിടെ സോപ്പ്/സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക എന്നതും ശീലമാക്കണമെന്നും ജില്ല കലക്ടര്‍ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story