Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right'കാരുണ്യ' ഒമ്പതാം...

'കാരുണ്യ' ഒമ്പതാം വയസ്സിലേക്ക്​

text_fields
bookmark_border
നെടുങ്കണ്ടം: ഒരുപറ്റം സുമനസ്സുകൾ ചേര്‍ന്ന്​ രൂപവത്കരിച്ച കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ഒമ്പതാം വയസ്സിലേക്ക്. നെടുങ്കണ്ടം താലൂക്ക്​ ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും എട്ട്്് വര്‍ഷമായി ദിവസവും ഉച്ചഭക്ഷണം നല്‍കിവരികയാണ് സൊൈസറ്റി. പ്രളയം, ഹര്‍ത്താല്‍, കോവിഡ്​ ഘട്ടങ്ങളിലും ഒരുദിവസം പോലും മുടങ്ങാ​െത സൗജന്യമായാണ്​ വിതരണം. ആശുപത്രിയിലെത്തുന്ന അഗതികളും നിർധനരുമായ നൂറുകണക്കിന് കിടപ്പുരോഗികള്‍ക്ക്​ മാത്രമല്ല കൂട്ടിരുപ്പുകാര്‍ക്കും ഭക്ഷണം ലഭിക്കും. ടൗണിലെ പ്രത്യേക മുറിയില്‍ തയാറാക്കുന്ന ഭക്ഷണം ഉച്ചക്ക്് ഒന്നിന് ഓട്ടോയില്‍ ആശുപത്രിയിലെത്തിച്ച് വിളമ്പിനല്‍കുകയാണ്. വീടുകളില്‍ ഉപയോഗശൂന്യമായി കിടക്കുന്ന പാഴ്‌വസ്തുക്കളും കറികള്‍ക്ക്്് ആവശ്യമായ കാര്‍ഷിക വിളകളും ഇവർ നേരി​െട്ടത്തി ശേഖരിക്കുന്നുണ്ട്​. അഡ്വ. എം.എന്‍. ഗോപി, അഡ്വ. സേനാപതി വേണു, ജോയി ഉലഹന്നാന്‍ എന്നിവര്‍ രക്ഷാധികാരികളായ സൊസൈറ്റിയിൽ കെ.ആര്‍. രാമചന്ദ്രന്‍, പി.കെ. ഷാജി, വി.എ.ജോസഫ്, അനില്‍ കട്ടൂപ്പാറ, എം.എസ്. സുമേഷ്, റെജി ആശാരിക്കണ്ടം എന്നിവരാണ്​ ഭാരവാഹികൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story