Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2021 5:29 AM IST Updated On
date_range 19 July 2021 5:29 AM ISTകൃഷി സംരക്ഷിക്കണം: നിവേദനം നൽകി
text_fieldsbookmark_border
കട്ടപ്പന: വലിയ കണ്ടംപാടശേഖരത്തിലെ കൃഷി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് അംഗം രജിത രമേശ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. കട്ടപ്പന നഗരസഭയിലെ ഏക പാടശേഖരമാണ് ശോച്യാവസ്ഥയിലായിരിക്കുന്നത്. നഗരസഭയിലെ 21ാം വാർഡിലാണ് കുടിയേറ്റകാലം മുതൽ നെൽകൃഷി നടത്തുന്ന വലിയകണ്ടം പാടശേഖരം ഇല്ലാതാകുന്നത്. കർഷകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വാർഡ് കൗൺസിലർ നിവേദനം നൽകിയത്. ഈ പ്രദേശത്തുള്ള മൂന്ന് തോടുകളാണ് മഴക്കാലത്ത് കൃഷിയിടങ്ങളിൽ വെള്ളംകയറി കർഷകരെ ദുരിതത്തിലാക്കുന്നത്. അതുകൊണ്ടുതന്നെ മിക്ക കർഷകരും മറ്റ് കൃഷിയെ ആശ്രയിച്ചിരിക്കുകയാണ്. ഇപ്പോൾ പ്രധാനമായും കപ്പയും വാഴയുമാണ് ഇവിടെ കൃഷിചെയ്യുന്നത്. മഴക്കാലമായാൽ ഈ കൃഷിയും തോടുകളിൽനിന്ന് വെള്ളംകയറി നശിക്കുകയാണ്. പ്രദേശത്തെ രണ്ട് കിലോമീറ്ററോളം നീളമുള്ള തോടുകളുടെ ആഴംകൂട്ടി സംരക്ഷണഭിത്തി നിർമിച്ച് കൃഷി സംരക്ഷിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story