Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2021 5:28 AM IST Updated On
date_range 19 July 2021 5:28 AM ISTപ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് ലൈറ്റ് ആൻഡ് സൗണ്ട്, ഡെക്കറേഷന്‍ മേഖല
text_fieldsbookmark_border
അടിമാലി: ലോക്ഡൗണ്‍ തീര്‍ത്ത പ്രതിസന്ധിയില്‍നിന്ന് കരകയറാനാവാതെ നട്ടംതിരിയുകയാണ് ലൈറ്റ് ആൻഡ് സൗണ്ട്, ഹയറിങ് ഡെക്കറേഷന്‍ മേഖലയില്‍ തൊഴിലെടുത്തിരുന്നവരും ഉടമകളും. കോവിഡിലും ലോക്ഡൗണിലും തട്ടി ഉത്സവ ആഘോഷങ്ങളും പൊതുപരിപാടികളും ഇല്ലാതായതോടെ ഇവരുടെ വരുമാനം നിലച്ചു. കഴിഞ്ഞ ഒന്നരവര്‍ഷമായി സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണിവര്‍ കടന്നുപോകുന്നത്. വലിയ തുക മുടക്കി വാങ്ങിയ സാധനസാമഗ്രികള്‍ പലതും പ്രവര്‍ത്തനക്ഷമമല്ലാതായിത്തുടങ്ങി. വലിയ ജനറേറ്റുകള്‍ ഉള്‍പ്പെടെ തുരുമ്പെടുത്ത് നശിക്കുകയാണ്. മേശ, കസേര, പാത്രങ്ങള്‍ തുടങ്ങിയവ വാടകക്ക് നല്‍കിയിരുന്നവരുടെ അവസ്ഥയും വിഭിന്നമല്ല. സര്‍ക്കാര്‍ സഹായവും ഇളവുകളും ലഭിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുമെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. തദ്ദേശ, നിയമസഭ െതരഞ്ഞെടുപ്പുകളുടെ ഭാഗമായി ലഭിച്ച പ്രചാരണ പരിപാടികളാണ് പലര്‍ക്കും ഇടക്ക്് ലഭിച്ചൊരു ആശ്വാസം. ഈ മേഖലയില്‍ ഉള്ളവരെ രക്ഷിക്കുവാന്‍ സര്‍ക്കാറിൻെറ പ്രത്യേക ഇടപെടലെന്ന ആവശ്യമാണ് ഇവര്‍ മുമ്പോട്ടുെവക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story