Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2021 5:30 AM IST Updated On
date_range 18 July 2021 5:30 AM ISTമോശം പെരുമാറ്റം; ഡോക്ടർക്ക് സസ്പെൻഷൻ
text_fieldsbookmark_border
അടിമാലി: സർട്ടിഫിക്കറ്റ് ആവശ്യത്തിന് എത്തിയ പിതാവിനോടും മകളോടും അപമര്യാദയായി പെരുമാറിയ അടിമാലി മൃഗാശുപത്രിയിലെ സീനിയർ സർജൻ ഡോ.വി. സെൽവത്തിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. മൃഗ സംരക്ഷണവകുപ്പ് അണ്ടർ സെക്രട്ടറിയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ഒമ്പതിനാണ് സംഭവം നടന്നത്. ഇരുമ്പുപാലം പടിക്കപ്പ് സ്വദേശിയുടെ നായക്ക് വാക്സിനേഷൻ എടുത്ത സർട്ടിഫിക്കറ്റിനായാണ് അച്ഛനും മകളും മൃഗാശുപത്രിയിൽ എത്തിയത്. ഇരുവരോടും ഡോക്ടർ അപമര്യാദയായി പെരുമാറി എന്നായിരുന്നു പരാതി. ഇതിൻെറ വിഡിയോ ചിത്രവും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജില്ല മൃഗസംരക്ഷണ ഓഫിസർ നൽകിയ അന്വേഷണ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story