Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightധനസഹായ പദ്ധതികളിലേക്ക്...

ധനസഹായ പദ്ധതികളിലേക്ക് അപേക്ഷിക്കാം

text_fields
bookmark_border
​െതാടുപുഴ: ഭിന്നശേഷിക്കാര്‍ക്കായി സാമൂഹിക നീതി വകുപ്പ് നടത്തുന്ന തുടര്‍പദ്ധതികളായ വിദ്യാകിരണം, വിദ്യാജ്യോതി, സ്വാശ്രയ, പരിരക്ഷ പദ്ധതികളില്‍ ധനസഹായം ലഭിക്കുന്നതിന്​ ജില്ലയിലെ അര്‍ഹരായ ഗുണഭോക്താക്കളില്‍നിന്ന്​ അപേക്ഷ ക്ഷണിച്ചു. ഈ പദ്ധതികള്‍ വഴി ധനസഹായം ലഭിക്കുന്നതിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം തൊടുപുഴ മിനിസിവില്‍ സ്​റ്റേഷനില്‍ (മൂന്നാം നില) പ്രവര്‍ത്തിക്കുന്ന ജില്ല സാമൂഹിക നീതി ഓഫിസില്‍ നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്​റ്റ്​ 31. അപേക്ഷ ഫോറവും വിശദ വിവരങ്ങളും www.sjd.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല സാമൂഹിക നീതി ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍ 04862-228160. ഓണം -ബലിപെരുന്നാ​ൾ ഖാദി മേള തൊടുപുഴ: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഓണം-ബലിപെരുന്നാ​ൾ മേളയുടെ ഭാഗമായി ഖാദി തുണിത്തരങ്ങളുടെ സ്‌പെഷല്‍ റിബേറ്റ് വില്‍പന ആഗസ്​റ്റ്​ 20വരെ നടത്തും. ബോര്‍ഡി​ൻെറ ജില്ലയിലെ അംഗീകൃത വില്‍പനശാലകളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനംവരെ റിബേറ്റ് ലഭിക്കും. ഗ്രാമവ്യവസായ ഉല്‍പന്നങ്ങളും ഇവിടെ ലഭ്യമാണ്. സര്‍ക്കാര്‍ - അർധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുണിത്തരങ്ങള്‍ ക്രെഡിറ്റ് വ്യവസ്ഥയില്‍ വാങ്ങാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story