Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഓണക്കിറ്റിൽ ഏലക്ക; വില...

ഓണക്കിറ്റിൽ ഏലക്ക; വില ഉയരുമെന്ന്​ മന്ത്രി റോഷി

text_fields
bookmark_border
കട്ടപ്പന: സർക്കാർ ഓണത്തോടനുബന്ധിച്ച്​ നൽകുന്ന ഓണക്കിറ്റിൽ ഇത്തവണ ഏലക്കയും. ഇതു സംബന്ധിച്ച്​ മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും ഉറപ്പുനൽകിയതായി മന്ത്രി റോഷി ആഗസ്​റ്റിൻ പറഞ്ഞു. 87 ലക്ഷത്തോളം ഓണക്കിറ്റുകളാണ് സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്നത്. ഓരോ കിറ്റിലും 20 ഗ്രാം ഏലക്ക വീതമാണ് നൽകുക. ഇതുവഴി രണ്ടര ലക്ഷത്തോളം കിലോ ഏലക്കക്ക് പെട്ടെന്ന് ഡിമാൻഡ് ഉണ്ടാകും. കർഷകരുടെ കൈയിൽ സ്​റ്റോക്കുള്ള ഏലത്തിൽ രണ്ടര ലക്ഷത്തോളം കിലോ പെട്ടെന്ന് വിപണിയിൽനിന്ന് മാറുന്നത്തോടെ ഡിമാൻഡ് ഉയരുകയും വിലയിൽ വൻ കുതിപ്പുണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഏലത്തി​ൻെറ ശരാശരി വില 1000 രൂപയായി ഉയർന്നിട്ടുണ്ട്. ഇത് 1500ലേക്ക് ഉയരുമെന്നാണ് കർഷകർ പ്രതീക്ഷിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story