Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആശുപത്രി സ്ഥലം കൈയേറി...

ആശുപത്രി സ്ഥലം കൈയേറി കെട്ടിടം നിര്‍മിച്ചതായി പരാതി

text_fields
bookmark_border
മറയൂര്‍: മറയൂര്‍ ടൗണിനോട്​ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സാമൂഹിക ആരോഗ്യകേന്ദ്രത്തി​ൻെറ സ്ഥലം കൈയേറി കെട്ടിടങ്ങള്‍ നിർമിച്ചതായും മറയൂര്‍ ടൗണില്‍ പഴയ റോഡ് കൈയേറിയതായും പരാതി. ആശുപത്രി മാനേജ്​മൻെറ്​ കമ്മിറ്റി അംഗമാണ് റവന്യൂ മന്ത്രിക്കും കലക്ടര്‍ക്കും പരാതി നല്‍കിയത്. മറയൂര്‍ ടൗണില്‍ മധ്യഭാഗത്തായാണ് സാമൂഹിക ആരോഗ്യകേന്ദ്രത്തിനായി മൂന്നര ഏക്കര്‍ സ്ഥലം ഉള്ളത്. നിലവില്‍ ആശുപത്രിക്കായി രണ്ട് ഏക്കര്‍പോലും ഇല്ലാത്ത അവസ്ഥയിലാണ്. സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ കിടത്തിച്ചികിത്സ ആരംഭിക്കു​േമ്പാൾ കെട്ടിട നിർമാണം ഉള്‍പ്പെടെ വേണ്ടി വരുന്ന സാഹചര്യത്തില്‍ കൈയേറ്റം ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും. കൈയേറ്റം ഒഴിപ്പിച്ചാൽ ആശുപത്രിക്കുള്ള സ്ഥലം തന്നെ പരമാവധി ഉപയോഗിക്കാം. മറയൂര്‍ ടൗണില്‍ പുഴയോട് ചേര്‍ന്നും പഴയ റോഡ് കൈയേറിയും കെട്ടിടം നിർമിച്ചിട്ടുണ്ട്​. ഇവയും ഒഴിപ്പിക്കണമെന്ന് റവന്യൂ മന്ത്രി, കലക്ടര്‍, വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക്​ നൽകിയ പരാതിയിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story