Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാലവര്‍ഷം വൈകി;...

കാലവര്‍ഷം വൈകി; കുരുമുളക് കര്‍ഷകര്‍ പ്രതിസന്ധിയില്‍

text_fields
bookmark_border
p4 lead കുരുമുളക് വള്ളികളില്‍ തിരിയില്ലാത്തതാണ്​ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത് അടിമാലി: കാലവര്‍ഷം വൈകി എത്തിയത് കുരുമുളക് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കാലാവസ്ഥാ വ്യതിയാനം മൂലം കുരുമുളക് വള്ളികളില്‍ തിരിയില്ലാത്തതാണ്​ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. ഈ വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. സാധാരണ ഈ മാസങ്ങളിലെ കടുത്ത ചൂടില്‍ ഇലകള്‍ വാടി കാലവര്‍ഷം ആരംഭിക്കുന്നതോടെ കുരുമുളക് വള്ളികള്‍ തളിര്‍ത്തു തിരിയിടുകയാണ്​ ചെയ്യുന്നത്. എന്നാല്‍, ഇത്തവണ ഇതുണ്ടായില്ല. അടിമാലി, കൊന്നത്തടി, വെള്ളത്തൂവല്‍, രാജാക്കാട്, രാജകുമാരി, ബൈസണ്‍വാലി, മാങ്കുളം തുടങ്ങിയ മലയോര പഞ്ചായത്തുകളിലെ 100 കണക്കിന്​ കുരുമുളക് കര്‍ഷകരാണ്​ ദുരിതത്തിലായത്. വായ്പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. രോഗബാധമൂലം കുരുമുളക് വള്ളികള്‍ നശിച്ച ഒട്ടേറെ കര്‍ഷകര്‍ മലയോരത്തുണ്ട്. ഇവര്‍ക്ക് നഷ്​ടപരിഹാരം നല്‍കാനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകണമെന്ന്​ കൃഷിവകുപ്പ് നിര്‍ദേശിക്കാറുണ്ടെങ്കിലും കര്‍ഷകര്‍ക്ക് താല്‍പര്യമില്ലാത്തതിനാല്‍ പദ്ധതി വിജയിക്കാറില്ല. പദ്ധതി ആകര്‍ഷകമല്ലാത്തതാണ്​ കര്‍ഷകരെ ഇതില്‍നിന്ന്​ പിന്തിരിപ്പിക്കുന്നതെന്നു പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story