Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവനം വകുപ്പി​െൻറ നീക്കം...

വനം വകുപ്പി​െൻറ നീക്കം ചെറുക്കണം ^കേരള കോൺഗ്രസ്​

text_fields
bookmark_border
വനം വകുപ്പി​ൻെറ നീക്കം ചെറുക്കണം -കേരള കോൺഗ്രസ്​ നെടുങ്കണ്ടം: കുത്തകപ്പാട്ട ഭൂമി വനഭൂമിയാക്കി മാറ്റാനുള്ള വനം വകുപ്പ് നീക്കം ചെറുത്ത് തോല്‍പിക്കണമെന്ന്​ കേരള കോണ്‍ഗ്രസ്​ എം. ഉടുമ്പന്‍ചോല താലൂക്കിലെ ഏലപ്പാട്ട ഭൂമിയില്‍ വനം വകുപ്പിന് ഒരു അവകാശവും ഇല്ലെന്നിരിക്കെ നിയമ വിരുദ്ധ നടപടിയുമായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരെ ദ്രോഹിക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് ജില്ല പ്രസിഡൻറ്​ ജോസ് പാലത്തിനാല്‍ കുറ്റപ്പെടുത്തി. 1970ല്‍ വനം വകുപ്പാണ് ഹൈറേഞ്ചി​ൻെറ ചരിത്രത്തിലെ ഏറ്റവും വലിയമരം മുറിക്ക്​ നേതൃത്വം നല്‍കിയത്. ഇപ്പോള്‍ പട്ടയഭൂമിയില്‍നിന്ന്​ നിയമപരമായ അനുമതി വാങ്ങി മരം മുറിച്ച കര്‍ഷകര്‍ക്കെതിരെ കേസ്​ എടുക്കാന്‍ നിർദേശം നല്‍കിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അന്ന് ഏതുനിയമത്തി​ൻെറ അടിസ്ഥാനത്തിലാണ് ഹൈറേഞ്ചിലെ മരങ്ങളാകെ മുറിച്ചതെന്ന്​ വ്യക്തമാക്കണം. പട്ടയ ഭൂമിയിലെ മരത്തി​ൻെറ സംരക്ഷകരും സര്‍ക്കാര്‍ പതിച്ചു നല്‍കിയ പട്ടയഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മുഴുവന്‍ മരങ്ങളും സർവ സ്വാതന്ത്ര്യത്തോടുകൂടി ഉപയോഗിക്കാനുള്ള അവകാശം കര്‍ഷകര്‍ക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story