Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2021 5:28 AM IST Updated On
date_range 14 July 2021 5:28 AM ISTകിറ്റ് വിതരണം നടത്തി
text_fieldsbookmark_border
കട്ടപ്പന: ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂനിയൻ (ഐ.ആർ.എം.യു), അംഗങ്ങൾക്കായി നൽകുന്ന 'സ്നേഹക്കിറ്റ്' ജില്ലതല വിതരണ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കട്ടപ്പനയിൽ നടന്ന ചടങ്ങിൽ മന്ത്രിയിൽനിന്നും സ്നേഹക്കിറ്റ് ജൈബി ജോസഫ് ഏറ്റുവാങ്ങി. ജില്ല സെക്രട്ടറി തോമസ് ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് പി.കെ. ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് ജോഷി ജോസഫ്, എം.സി. ബോബൻ, വിൻസ് സജീവ്, അജിൻ അപ്പുക്കുട്ടൻ, എ. സൂര്യലാൽ, റോയ് വർഗീസ് എന്നിവർ പങ്കെടുത്തു. പാചകത്തൊഴിലാളി ധർണ ഇന്ന് തൊടുപുഴ: സ്‌കൂള്‍ പാചക തൊഴിലാളി കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച രാവിലെ 10ന് തൊടുപുഴ ഡി.ഡി. ഓഫിസിന് മുന്നിൽ പാചകതൊഴിലാളികള്‍ ധർണ നടത്തും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകളിൽ അടച്ചിരിക്കുന്നതുമൂലം തൊഴിലാളികള്‍ക്ക് 15 മാസമായി തൊഴില്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇവരുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നും സര്‍ക്കാർ വിവേചനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് കെ.പി. റോയി അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story