Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2021 5:28 AM IST Updated On
date_range 14 July 2021 5:28 AM ISTശുചിമുറി തുടങ്ങാന്‍ ഭൂമി അനുവദിച്ച സ്വന്തം ഉത്തരവ് കലക്ടര്‍ റദ്ദാക്കി
text_fieldsbookmark_border
അടിമാലി: അടിമാലി ട്രാഫിക് പൊലീസ് യൂനിറ്റിനു മുന്നില്‍ ശുചിമുറി നിർമിക്കാന്‍ ഭൂമി അനുവദിച്ച സ്വന്തം ഉത്തരവ് കലക്ടര്‍ റദ്ദാക്കി. അടിമാലി പഞ്ചായത്തിനായി ഇറക്കിയ ഉത്തരവാണ് കലക്ടര്‍ എച്ച്. ദിനേശന്‍ സ്ഥലംമാറിപ്പോകുന്നതിൻെറ തലേദിവസം റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാറിൻെറ 12 ഇന പരിപാടിയില്‍ ഉൾപ്പെടുത്തി ടേക് എ ബ്രേക്ക് പദ്ധതിക്ക് ഭൂമി അനുവദിക്കണമെന്ന പഞ്ചായത്തിൻെറ നിവേദനപ്രകാരം ജൂണ്‍ 17ന് ഇറക്കിയ സ്വന്തം ഉത്തരവാണ് റദ്ദാക്കിയത്. പൊലീസിൻെറ അപ്പീല്‍ പരിഗണിച്ചാണ് നടപടി. അടിമാലിയില്‍ പൊലീസ് സ്റ്റേഷന് അനുവദിച്ചപ്പോള്‍ പൊലീസിന് കൈമാറിയ ഭൂമിയാണെങ്കിലും ഭൂരേഖപ്രകാരം ഇപ്പോഴും റവന്യൂ ഭൂമിയായിട്ടാണ് സ്ഥലം കിടക്കുന്നത്. അഭിഭാഷക സംഘടകളും വന്‍കിടക്കാരും അടക്കം ഈ ഭൂമി കൈയേറാൻ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയ പൊലീസ്, ഷെഡ് കെട്ടി ഭൂമി സംരക്ഷിച്ച് വരുന്നതിനിടെയാണ് ശുചിമുറി തുടങ്ങാന്‍ സ്ഥലം കൈമാറിയതായി കലക്ടര്‍ ഉത്തരവിറക്കിയത്. അടിമാലി ട്രാഫിക് പൊലീസ് യൂനിറ്റിനോട് ചേര്‍ന്നുള്ളതാണ് ഭൂമി. മന്നാങ്കണ്ടം വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 5ല്‍ ഉൾപ്പെട്ട 1.21 ആര്‍ ഭൂമി വിട്ടുനല്‍കിയ ഉത്തരവാണ് റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story