Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right'എവിടെയെല്ലാം ജലാശയം...

'എവിടെയെല്ലാം ജലാശയം അവിടെയെല്ലാം മത്സ്യം' കാമ്പയിന്​ ജില്ലയിൽ തുടക്കം

text_fields
bookmark_border
തൊടുപുഴ: മത്സ്യകര്‍ഷക ദിനാചരണ ഭാഗമായി ആരംഭിച്ച 'എവിടെയെല്ലാം ജലാശയം അവിടെയെല്ലാം മത്സ്യം' സംസ്ഥാനതല കാമ്പയിനും മത്സ്യകർഷക ദിനാചരണവും ഫിഷറീസ് മന്ത്രി സജി.ചെറിയാന്‍ ഓണ്‍ലൈനായി ഉദ്​ഘാടനം ചെയ്​തു. ജില്ലയിലെ മൂന്ന്​ പൊതുകുളങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപം നടത്തി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്, കാമാക്ഷി, അടിമാലി, രാജാക്കാട്, വണ്ടിപ്പെരിയാര്‍ എന്നീ ഗ്രാമപഞ്ചായത്ത്​ കേന്ദ്രങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചു. കാമാക്ഷി പഞ്ചായത്തില്‍ നടത്തിയ ചടങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ. ഫിലിപ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ രാജി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ജോസ് സ്‌കറിയ, പഞ്ചായത്ത് പ്രസിഡൻറ്​ ഷേര്‍ളി ജോസഫ്, ജില്ല ഫിഷറീസ് ഓഫിസര്‍ ഡോ.ജോയ്‌സ് എബ്രഹാം എന്നിവർ സംസാരിച്ചു. മത്സ്യകര്‍ഷകരായ മാത്യു ജോര്‍ജ്, ജലീഷ് ജോര്‍ജ് എന്നിവരെ ആദരിച്ചു. ഇടുക്കി, കട്ടപ്പന ബ്ലോക്കുകളിലെ മത്സ്യകൃഷി ഡാറ്റാ ബുക്കുകളുടെ പ്രകാശനകര്‍മവും ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ നിര്‍വഹിച്ചു. വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ നടന്ന മത്സ്യകര്‍ഷകദിനാചരണം പരിപാടി വാഴൂര്‍ സോമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അടിമാലി പഞ്ചായത്തില്‍ എ. രാജ എം.എല്‍.എ മത്സ്യകര്‍ഷകരെ ആദരിച്ചു. ​TDL VAZHOOR SOMAN വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ നടത്തിയ മത്സ്യകര്‍ഷകദിനാചരണം ഉദ്ഘാടനം മത്സ്യക്കുഞ്ഞുങ്ങളെ കൈമാറി വാഴൂര്‍ സോമന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story