Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൂപ്പാറ പുഴ...

പൂപ്പാറ പുഴ പുറമ്പോക്കിൽ പാറ ഖനനം

text_fields
bookmark_border
രാജകുമാരി: പൂപ്പാറയിൽ പന്നിയാർ പുഴയുടെ പുറമ്പോക്ക് ഭൂമിയിൽ സ്വകാര്യ വ്യക്തി പാറ ഖനനം ചെയ്യുന്നതായി പരാതി. ടൗണിൽ പഴയപാലത്തിനും പുതിയ പാലത്തിനും ഇടയിലുള്ള സ്ഥലത്താണ് ജാക്​ഹാമർ ഉപയോഗിച്ച് ഖനനം നടത്തുന്നത്. ഇത് പട്ടയഭൂമിക്ക് പുറത്തുള്ള പുറമ്പോക്കാണെന്നാണ് ആക്ഷേപം. ആനയിറങ്കൽ ഡാമിലെ വെള്ളം പൊന്മുടി ഡാമിലേക്ക് ഒഴുക്കിവിടുന്നത് പന്നിയാർ പുഴയിലൂടെയാണ്. സ്ഥിരം കൈയേറ്റങ്ങളിലൂടെ പൂപ്പാറ മേഖലയിൽ പന്നിയാർ പുഴയുടെ വീതികുറയുന്നു എന്ന ആക്ഷേപം നിലനിൽക്കെയാണ് കെട്ടിട നിർമാണത്തി​ൻെറ പേരിൽ പാറപൊട്ടിക്കുന്നത്. മുമ്പും ഇവിടെ പാറപൊട്ടിക്കാൻ നടന്ന ശ്രമം വില്ലേജ്​ ഓഫിസർ തടഞ്ഞിരുന്നു. തുടർന്ന് സ്ഥലമുടമ താലൂക്ക് ഓഫിസിൽ അപേക്ഷ നൽകി. പട്ടയ ഭൂമിയിൽ​ രാസവസ്തു ഉപയോഗിച്ച് പാറ പൊട്ടിച്ചെടുക്കാനും കല്ല് അവിടെത്തന്നെ നിർമാണത്തിനായി ഉപയോഗിക്കാനുമുള്ള അനുവാദം താലൂക്ക് ഭൂരേഖ തഹസിൽദാർ നൽകിയിട്ടുണ്ടെന്ന് വില്ലേജ്​ ഓഫിസർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story