Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2021 5:29 AM IST Updated On
date_range 11 July 2021 5:29 AM ISTഫാ. സ്റ്റാൻ സ്വാമിയുടെ മരണം: ജനാധിപത്യ സംരക്ഷണ സംഗമം
text_fieldsbookmark_border
തൊടുപുഴ: ഫാ. സ്റ്റാൻ സ്വാമിയെ മരണത്തിലേക്ക് തള്ളിവിട്ട ഭരണകൂട ഭീകരതക്കെതിരെ തൊടുപുഴയിൽ രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകരുടെ ജനാധിപത്യ സംരക്ഷണ സംഗമം പ്രതിഷേധാഞ്ജലികൾ അർപ്പിച്ചു. സ്റ്റാൻസ്വാമിയുടെ സമാന ദുരന്തം കാത്തുകഴിയുന്ന വിപ്ലവകവി വരവരറാവു, എഴുത്തുകാരൻ ആനന്ദ് തെൽതൂങ്കെ, േട്രഡ് യൂനിയൻ നേതാവ്, പ്രഫസർ, അധ്യാപകൻ, പ്രസാധകൻ, അഭിഭാഷകർ അടക്കമുള്ളവരും ഇതേ വ്യാജ കേസിൽ രാജ്യേദ്രാഹ കുറ്റം ചുമത്തി ജയിലിൽ തന്നെയാണ്. ഇത്തരം ഭരണകൂട കൊലപാതകങ്ങൾക്ക് അവസരമൊരുക്കുന്ന യു.എ.പി.എ അടക്കം ജനവിരുദ്ധ നിയമങ്ങൾ റദ്ദാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. യുവജനവേദി സംസ്ഥാന പ്രസിഡൻറ് സചിൻ കെ.ടോമി അധ്യക്ഷതവഹിച്ചു. ബാബു മഞ്ഞള്ളൂർ ഉദ്ഘാടനം ചെയ്തു. അനിൽ രാഘവൻ, ജോർജ് തണ്ടേൽ, പി.എസ്. ജോസ് എന്നിവർ സംസാരിച്ചു. --------------- പാചകവാതക വിലവര്‍ധന: അടുപ്പ്കൂട്ടി പ്രതിഷേധം തൊടുപുഴ: പാചവാതക വിലവര്‍ധനക്കെതിരെ ജോയൻറ് കൗണ്‍സില്‍ വനിത കമ്മിറ്റി ആഭിമുഖ്യത്തില്‍ വനിത ജീവനക്കാര്‍ ഓഫിസ് സമുച്ഛയത്തില്‍ അടുപ്പുകൂട്ടി പ്രതിഷേധം സംഘടിപ്പിച്ചു. തൊടുപുഴ മിനി സിവില്‍സ്‌റ്റേഷനില്‍ നടന്ന സമരം വനിത കമ്മിറ്റി കണ്‍വീനര്‍ എൻ.കെ. രാജിമോള്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി താലൂക്ക് ഒാഫിസ് സമുച്ഛയത്തില്‍ നടന്ന സമരം വനിത കണ്‍വീനര്‍ കെ.വി. ബിന്ദു, പീരുമേട് മിനി സിവില്‍ സ്റ്റേഷനിൽ വി.ആര്‍. ബീനാമോള്‍, നെടുങ്കണ്ടം മിനി സിവില്‍സ്‌റ്റേഷനില്‍ പി.എസ്. ചിന്താമോള്‍, ദേവികുളത്ത് മേഖല വനിത കണ്‍വീനര്‍ ആന്‍സ് ജോണ്‍, കട്ടപ്പന വില്ലേജ് ഓഫിസ് സമുച്ഛയത്തില്‍ വനിത കണ്‍വീനര്‍ പ്രവീണ പി.സോമന്‍ എന്നിവർ ഉദ്ഘാടനം ചെയ്തു. -------- TDL ADUPPUKOOTTI SAMARAM തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ നടന്ന അടുപ്പുകൂട്ടി സമരം ജോയൻറ് കൗൺസിൽ വനിതകണ്‍വീനര്‍ എൻ.െക. രാജിമോള്‍ ഉദ്ഘാടനം ചെയ്യുന്നു ---------- ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം: പ്രതിഷേധജ്വാല തെളിച്ചു തൊടുപുഴ: അധഃസ്ഥിതരുടെയും ആദിവാസികളുടെയും ഇടയില്‍ അരനൂറ്റാണ്ടിലധികം പ്രവര്‍ത്തിച്ച ഫാ. സ്റ്റാന്‍ സ്വാമിയെ 84ാം വയസ്സില്‍ ഗുണ്ടാ ആക്ട് ചുമത്തി ജയിലിലടച്ച് കൊലപ്പെടുത്തിയതിൽ കേരള കോൺഗ്രസ് എം നിയോജകമണ്ഡലം കമ്മിറ്റി തൊടുപുഴ ഗാന്ധി സ്ക്വയറിൽ കറുത്ത തുണി കൊണ്ട് വായ് മൂടിക്കെട്ടി പ്രതിഷേധ ജ്വാല തെളിച്ചു. അഗസ്റ്റിൻ വട്ടക്കുന്നേൽ സമരം ഉദ്ഘാടനം ചെയ്തു. പാർട്ടി നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ, ജയകൃഷ്ണൻ പുതിയേടത്ത്, ജോസ് കവിയിൽ, ബെന്നി പ്ലാക്കൂട്ടം, ജോജോ അറയ്ക്കക്കണ്ടം, ജോയ് പാറത്തല, ജോമി കുന്നപ്പള്ളി, റോയ്സൺ കുഴിഞ്ഞാലിൽ, എം.പി മാത്യു, ജോസ് പാറപ്പുറം തുടങ്ങിയവർ സംസാരിച്ചു. --------- FOTO TDL PRATHISEDHAJUALA ഫാ. സ്റ്റാൻ സ്വാമിയെ മരണത്തിലേക്ക് തള്ളിവിട്ട സംഭവത്തിൽ കേരള കോൺഗ്രസ് എം തൊടുപുഴയിൽ സംഘടിപ്പിച്ച പ്രതിഷേധജ്വാല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story