Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൃഗസംരക്ഷണ വകുപ്പ്...

മൃഗസംരക്ഷണ വകുപ്പ് പുനഃസംഘടന നടപ്പാക്കണം -എ.എച്ച്.ഡി.എം.എസ്.എ

text_fields
bookmark_border
തൊടുപുഴ: മൃഗസംരക്ഷണ വകുപ്പിലെ പുനഃസംഘടനക്കായി രൂപപ്പെടുത്തിയ നിർദേശങ്ങള്‍ അടിയന്തരമായി നടപ്പാക്കണമെന്ന്​ മൃഗസംരക്ഷണ വകുപ്പ് മിനിസ്​റ്റീരിയൽ സ്​റ്റാഫ്​ അസോ. ജില്ല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. തൊടുപുഴ നടന്ന ജില്ലതല രൂപവത്​കരണ കണ്‍വെന്‍ഷന്‍ ജോയൻറ്​ കൗണ്‍സില്‍ സംസ്ഥാന സെക്ര​േട്ടറിയറ്റ്​ അംഗം സി.എ. അനീഷ് ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം എം.കെ. റഷീദ്​ അധ്യക്ഷതവഹിച്ചു. എ.എച്ച്.ഡി.എം.എസ്.എ സംസ്ഥാന കമ്മിറ്റി അംഗം സിന്ധുലാല്‍ മുഖ്യപ്രഭാഷണം നടത്തി. ജോയൻറ്​ കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം ഡി. ബിനില്‍, എ.എച്ച്.ഡി.എം.എസ്.എ സംസ്ഥാന കമ്മിറ്റി അംഗം പോള്‍ പി.കുരീക്കല്‍, ജോയൻറ്​ കൗണ്‍സില്‍ ജില്ല സെക്രട്ടറി വി.ആര്‍. ബീനാമോള്‍, ലൈവ്സ്‌റ്റോക് ഇന്‍സ്‌പെക്ടേഴ്‌സ് യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡൻറ്​ കെ.വി. സാജന്‍, കെ.ജി.ഒ.എഫ് ജില്ല പ്രസിഡൻറ്​ ഡോ. നിഷാന്ത് എം.പ്രഭു തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ആര്‍. ബിജുമോന്‍ സ്വാഗതവും കെ.ബി. ബിജു നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഷൗക്കത്തലി വി.എം. (പ്രസി), ശോഭ എം.കെ. ബിനോജ് എം. അമ്പാട്ട് (വൈസ് പ്രസി), ബിനു പി.അഗസ്​റ്റ്യന്‍ (സെക്ര), മിനി കെ.ടി, ബിജു കെ.ബി (ജോ. സെക്ര), ഷംസുദീന്‍ പി.എ (ട്രഷ). ------ ​TDL AHDM മൃഗസംരക്ഷണ വകുപ്പ് മിനിസ്​റ്റീരിയിൽ സ്​റ്റാഫ്​ അസോ. ജില്ല കണ്‍വെന്‍ഷന്‍ ജോയൻറ്​ കൗണ്‍സില്‍ സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം സി.എ. അനീഷ് ഉദ്ഘാടനം ചെയ്യുന്നു --------------------- ഇന്ധന വിലവർധന; യു.ഡി.എഫ് കുടുംബങ്ങൾ സത്യഗ്രഹം അനുഷ്​ഠിക്കും തൊടുപുഴ: പെേട്രാളിയം ഉൽപന്നങ്ങളുടെ വിലവർധനക്കെതിെ​ര ജില്ലയിലെ യു.ഡി.എഫ് പ്രവർത്തകർ വീടുകളിൽ കുടുംബാംഗങ്ങളോടൊപ്പം​ ശനിയാഴ്ച രാവിലെ 10 മുതൽ 11വരെ സത്യഗ്രഹം അനുഷ്​ഠിക്കുമെന്ന് ജില്ല ചെയർമാൻ അഡ്വ. എസ്​. അശോകനും കൺവീനർ പ്രഫ. എം.ജെ. ജേക്കബും അറിയിച്ചു. പെേട്രാളിയം ഉൽപന്നങ്ങളുടെ വിലവർധന സ്വാഭാവികമായും വിലക്കയറ്റത്തിനും സാമ്പത്തിക പ്രതിസന്ധിക്കും വഴിയൊരുക്കും. കോവിഡ് മഹാമാരിയും ലോക്ഡൗണും മൂലം സാമ്പത്തികരംഗം തകർന്നടിഞ്ഞതിനാൽ വിലക്കയറ്റം ജീവിതം ദുസ്സഹമാക്കും. വിലക്കയറ്റം മൂലം ജീവിതം വഴിമുട്ടിയവരുടെ മോചനത്തിനാണ് യു.ഡി.എഫ് കുടുംബ സത്യഗ്രഹ സമരത്തിന് ആഹ്വാനം ചെയ്തതെന്ന് നേതാക്കൾ അറിയിച്ചു. ------------------ വനമഹോത്സവം സമാപിച്ചു തൊടുപുഴ: കേരള വനംവന്യജീവി വകുപ്പ്-സാമൂഹിക വനവത്കരണ വിഭാഗം ഇടുക്കി ഡിവിഷന്‍, ഇടുക്കി യൂത്ത് ഹോസ്​റ്റൽസ്​ അസോസിയേഷനുമായി ചേര്‍ന്ന് ജില്ലയിലെ വനമഹോത്സവപരിപാടിയുടെ സമാപനം കോലാനിയില്‍​ നടത്തി. കോലാനി തോടിന്​ സമീപം മുളംതൈ നട്ടുകൊണ്ട് കൗണ്‍സിലര്‍ കവിത വേണു ഉദ്ഘാടനം ചെയ്തു. സാമൂഹിക വനവത്​കരണ ഇടുക്കി ഡിവിഷന്‍ അസി. കണ്‍സര്‍വേറ്റര്‍ പി.കെ. വിപിന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ഹോസ്​റ്റല്‍സ് അസാ. ഇടുക്കി യൂനിറ്റ് പ്രസിഡൻറ്​ എന്‍. രവീന്ദ്രന്‍ അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍മാരായ ബിജു എസ്. മണ്ണൂര്‍, എസ്. ഹരിദാസ്, ജോസഫ് കുരുവിള, യൂത്ത് ഹോസ്​റ്റല്‍സ് അസോ. ഭാരവാഹികളായ എ.പി. മുഹമ്മമദ് ബഷീര്‍, അബ്​ദുസ്സമദ്, ജോണ്‍സണ്‍ ജോസഫ്, ന്യൂമാന്‍ കോളേജ് നാഷനല്‍ സര്‍വിസ്​ സ്‌കീം വളൻറിയര്‍ സെക്രട്ടറി ജിത്തു ടോമി എന്നിവര്‍ നേതൃത്വം നല്‍കി. തൊടുപുഴ റേഞ്ച് ഓഫിസര്‍ കെ.വി. അജി സ്വാഗതവും ഇടുക്കി യൂത്ത് ഹോസ്​റ്റല്‍സ് അസോ. സെക്രട്ടറി റജി പി.തോമസ് നന്ദിയും പറഞ്ഞു. നൂറ്റിയമ്പതോളം മുളംതൈകളും ഇതോടനുബന്ധിച്ച് തോടി​ൻെറ ഇരുഭാഗങ്ങളിലുമായി നട്ടുപിടിപ്പിച്ചു. ------- ​TDL VANAM വനമഹോത്സവ പരിപാടിയോട്​ അനുബന്ധിച്ച് കോലാനി തോടിന് സമീപം സംഘടിപ്പിച്ച മുളംതൈ നടീല്‍ കൗണ്‍സിലര്‍ കവിത വേണു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story