Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightട്രിപ്ള്‍ ലോക്ഡൗണ്‍...

ട്രിപ്ള്‍ ലോക്ഡൗണ്‍ എന്ന്​ വ്യാജ പ്രചാരണം

text_fields
bookmark_border
നെടുങ്കണ്ടം: കരുണാപുരം, നെടുങ്കണ്ടം പഞ്ചായത്തുകളില്‍ ട്രിപ്ള്‍ ലോക്ഡൗണ്‍ എന്ന് സാമൂഹമാധ്യമങ്ങളിൽ​ വ്യാജ പ്രചാരണം. ചൊവ്വാഴ്ച രാത്രി മുതലാണിത്​ പ്രചരിച്ചത്. ഇതുമൂലം ബുധനാഴ്ച ഇളവുകളുള്ള പല വ്യാപാര സ്ഥാപനങ്ങളും തുറന്നില്ല. രാവിലെ മുതല്‍ പഞ്ചായത്ത് ഓഫിസുകളിലേക്കും പത്ര ഓഫിസുകളിലേക്കും ധാരാളം ഫോൺവിളികളുമെത്തി. സര്‍ക്കാര്‍ ഇളവ് പരിധികുറച്ച്് നിയന്ത്രണം കടുപ്പിച്ചതോടെയായിരുന്നു വ്യാജ പ്രചാരണം. ടി.പി.ആര്‍ നിരക്ക് 15ന്​ മുകളിലായ പ്രദേശങ്ങളിലാണ് ട്രിപ്ള്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെ കര്‍ശന നിര്‍ദേശം ഏര്‍പ്പെടുത്തുന്നത്​. നെടുങ്കണ്ടം പഞ്ചായത്തില്‍ ടി.പി.ആര്‍ നിരക്ക്് 14.06 ആയതിനാല്‍ ട്രിപ്ള്‍ ലോക്ഡൗണ്‍ ഇല്ലെന്നും ജനം കര്‍ശന നിയന്ത്രണം പാലിച്ചില്ലെങ്കില്‍ രോഗവ്യാപനം വര്‍ധിക്കുമെന്നും പഞ്ചായത്ത്് അധികൃതരും ആരോഗ്യവകുപ്പും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story