Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅഞ്ച്​ പഞ്ചായത്തുകളിൽ...

അഞ്ച്​ പഞ്ചായത്തുകളിൽ ഇന്നും നാളെയും കുടിവെള്ളവിതരണം മുടങ്ങും

text_fields
bookmark_border
p2 super lead തൊടുപുഴ: തൊടുപുഴ-ആലക്കോട് ജലവിതരണ പദ്ധതിയുടെ പ്രധാന പൈപ്പ്​ പൊട്ടിയതോടെ അഞ്ച്​ പഞ്ചായത്തുകളില്‍ രണ്ടുദിവസം വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം മുടങ്ങും. ആലക്കോട്, കോടിക്കുളം, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, വണ്ണപ്പുറം പഞ്ചായത്തുകളിലാണ് വ്യാഴം, വെള്ളി ദിവസങ്ങളിൽ കുടിവെള്ളം മുടങ്ങുന്നത്. രണ്ടുദിവസം തുടര്‍ച്ചയായി ജലവിതരണം മുടങ്ങുന്നത് വാട്ടര്‍ അതോറിറ്റിയെ മാത്രം ആശ്രയിച്ച്​ കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കും. പദ്ധതിയിലെ പ്രധാന പൈപ്പ് പൊട്ടിയതിനാല്‍ രണ്ടുദിവസത്തിന്​ ശേഷമേ തകരാര്‍ പരിഹരിക്കാന്‍ കഴിയൂ എന്നാണ്​ വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. ആലക്കോട് പഞ്ചായത്തിലെ ചിലവ് മലയുടെ മുകളിലെ ശുദ്ധീകരണ ശാലയിലെ പ്രധാന പൈപ്പാണ് പൊട്ടിയത്. മലങ്കര ജലാശയത്തില്‍ കോളപ്ര ഭാഗത്തെ പമ്പ് ഹൗസില്‍നിന്ന്​ വെള്ളം പമ്പുചെയ്ത് തലയനാട് പ്ലാൻറിൽ എത്തിക്കും. ഇവിടെനിന്ന്​ ഇഞ്ചിയാനി പമ്പ് ഹൗസിലും തുടര്‍ന്ന് ചിലവ് മലയിലെ ശുദ്ധീകരണ ശാലയിലും എത്തിച്ചാണ് പഞ്ചായത്തുകളില്‍ വിതരണം ചെയ്യുന്നത്. തലയനാട് പ്ലാൻറില്‍നിന്ന്​ നേരിട്ട് വെള്ളം വിതരണം ചെയ്യുന്ന ആലക്കോട് പഞ്ചായത്തിലെ അഞ്ചിരി മേഖലയില്‍ ജലവിതരണം തടസ്സപ്പെടാന്‍ സാധ്യതയില്ലെന്ന് അധികൃതര്‍ പറഞ്ഞു. ജല അതോറിറ്റി ഫോണ്‍ നമ്പർ: 8547638429. ------------------------- ജില്ലയില്‍ 291 പേര്‍ക്ക് കൂടി കോവിഡ് * ടി.പി.ആർ - 6.88 % തൊടുപുഴ: ജില്ലയില്‍ 291 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 6.88% ആണ് ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ ഏഴ്​ കേസുകൾ സ്ഥിരീകരിച്ചു. അടിമാലി വെള്ളത്തൂവൽ ഓടയ്ക്കാസിറ്റി സ്വദേശി (38). അടിമാലി പഴമ്പള്ളിച്ചാൽ സ്വദേശിനി (43, 38, 47). അടിമാലി പഴമ്പള്ളിച്ചാൽ സ്വദേശി (65, 71, 31) എന്നിവരുടെ രോഗ ഉറവിടമാണ്​ അറിയാത്തത്​. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി -26, ആലക്കോട് -3, അറക്കുളം -3, അയ്യപ്പൻകോവിൽ -7, ബൈസൺവാലി-4, ചക്കുപള്ളം -13, ചിന്നക്കനാൽ- 2, ദേവികുളം- 4, ഇടവെട്ടി -17, ഏലപ്പാറ -6, കാന്തല്ലൂർ- 1, കരിമണ്ണൂർ -3, കരിങ്കുന്നം- 2, കരുണാപുരം- 8, കട്ടപ്പന -6, കോടിക്കുളം- 6, കൊക്കയാർ -4, കൊന്നത്തടി -3, കുടയത്തൂർ- 3, കുമാരമംഗലം- 8, കുമളി- 6, മണക്കാട്- 1, മാങ്കുളം -3, മറയൂർ- 3, മരിയാപുരം- 6, മൂന്നാർ- 4, മുട്ടം- 9, നെടുങ്കണ്ടം- 33, പള്ളിവാസൽ- 8, പാമ്പാടുംപാറ- 2, പീരുമേട് -2, പെരുവന്താനം- 4, രാജാക്കാട് -1, രാജകുമാരി -8, ശാന്തൻപാറ -5, സേനാപതി- 5, തൊടുപുഴ -24, ഉടുമ്പൻചോല -2, ഉടുമ്പന്നൂർ- 8, ഉപ്പുതറ -4, വണ്ടന്മേട് -4, വണ്ടിപ്പെരിയാർ- 1, വണ്ണപ്പുറം -1, വാത്തിക്കുടി- വട്ടവട -1, വാഴത്തോപ്പ്- 4, വെള്ളത്തൂവൽ 4, വെള്ളിയാമറ്റം 8.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story